അബുദാബിയിൽ മലയാളി ആരോഗ്യപ്രവർത്തകന് ആദരം; കയ്യടി

sheikh-malayali
SHARE

യുഎഇയിൽ കോവിഡ് പ്രതിരോധത്തിന്‍റെ മുൻനിരപ്പോരാളിയായ മലയാളി ആരോഗ്യപ്രവർത്തകന് യുഎഇ ഉപസർവ സൈന്യാധിപനും അബുദബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ  അഭിനന്ദനം. കോട്ടയം മീനടം സ്വദേശി അരുൺ ഈപ്പനെ, ഷെയ്ഖ് മുഹമ്മദ് വിഡിയോ കോളിലൂടെ വിളിച്ച് അഭിനന്ദിക്കുകയും സ്നേഹാന്വേഷണം നടത്തുകയും ചെയ്തു.  

അബുദബിയിൽ മഫ്റഖ് ആശുപത്രിയിലെ കോവിഡ് തീവ്രപരിചരണവിഭാഗത്തിലെ തിരക്കിനിടെയാണ് രാജ്യത്തിൻറെ ഭരണാധികാരിയുമായി നേരിട്ട് സംസാരിക്കാൻ അരുൺ ഈപ്പന് അവസരമൊരുങ്ങിയത്.

വിഡിയോ കോളിലൂടെ അരുണിൻറെ പേരുവിളിച്ചാണ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിന്ദനം അറിയിക്കുകയും ഈ പോരാട്ടത്തിൽ കൂടെയുണ്ടെന്ന് ഓർമപ്പെടുത്തുകയും ചെയ്തതത്. കുടുംബാംഗങ്ങളെ അന്വേഷണം അറിയിക്കുകയും കോവിഡ് കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. 

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഷെയ്ഖ് മുഹമ്മദിൻറെ ഇടപെടലിനു നന്ദി അറിയിക്കുന്നതായും ഭരണാധികാരിയുടെ വാക്കുകൾ ആശ്വാസവും ഊർജവും പകരുന്നുവെന്നും അരുൺ പറയുന്നു. മലയാളികളായ നഴ്സ്സസ് അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായിരുന്നു ഈ അവസരം. പത്തുവർഷമായി അബുദബി അൽ റഹ്ബ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ  അരുൺ നിലവിൽ കോവിഡ് എമർജൻസി വാർഡിലാണ് സേവനമനുഷ്ടിക്കുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...