യുഎഇയിൽ താമസവീസയുള്ള പ്രവാസികൾക്ക് മടങ്ങിവരാൻ അനുമതി

uae
SHARE

അവധിക്കു നാട്ടിലേക്ക് പോയ, യുഎഇയിൽ താമസവീസയുള്ള പ്രവാസികൾക്ക് മടങ്ങിവരാൻ അനുമതി. അടുത്തമാസം ഒന്നുതുടങ്ങി മടങ്ങിവരാനാകുമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണം. 

കുടുംബാംഗങ്ങൾ യുഎഇയിലുള്ള, താമസവീസയിലുള്ള പ്രവാസികൾക്കാണ് മടങ്ങിവരാൻ ആദ്യപരിഗണന. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പിൻറെ കീഴിലുള്ള  www .smartservices.ica.gov.ae എന്ന വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണം. അതിൽ പബ്ളിക് സർവീസ് എന്ന വിഭാഗത്തിൽ OTHER SERVICES - RESIDENTS OUTSIDE UAE - ENTRY PERMISSION - ISSUE എന്നതിൽ ക്ളിക്ക് ചെയ്യണം. തുടർന്ന് എമിറ്റേറ്റ്സ് ഐഡി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കണം.  വിദേശകാര്യരാജ്യാന്തര സഹകരണം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് എന്നീ മന്ത്രാലയങ്ങൾ, മടങ്ങിവരാൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറാക്കും. ഡോക്ടർമാർ, നഴ്‌സസ് തുടങ്ങിയവർക്കും ആദ്യ പരിഗണനയുണ്ടാകും. പ്രത്യേകവിമാനത്തിലായിരിക്കും പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതെന്നാണ് സൂചന. അവധിക്ക് നാട്ടിൽ പോയ, യുഎഇയിൽ ജോലിയുള്ള പ്രവാസിമലയാളികൾക്കടക്കം ആശ്വാസമാണ് തീരുമാനം. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നിന്ന് പ്രത്യേകവിമാനത്തിൽ ബഹ്റൈനിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുപോയിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളും ഇത്തരത്തിൽ പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ സൌകര്യമൊരുക്കുമെന്നാണ് സൂചന.  മാർച്ച് 1 നു ശേഷം വീസ കാലാവധി കഴിഞ്ഞവർക്ക് ഡിസംബർ 31 വരെ നീട്ടിനൽകിയിട്ടുണ്ട്. 

MORE IN GULF
SHOW MORE
Loading...
Loading...