കോവിഡ്; സൗദിയിൽ പകുതിയിലധികം പേർക്കും രോഗമുക്തി

saudi-covid
SHARE

സൗദിയിൽ കോവിഡ് ചികിൽസയിലായിരുന്നവരിൽ പകുതിയിലധികം പേരും രോഗമുക്തി നേടി. 3,026 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ ആശുപത്രിവിട്ടത്. അതേസമയം, കുവൈത്തിൽ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 5,000 കടന്നു. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് മരണം എഴുന്നൂറ്റിപത്തായി.

ഗൾഫിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളതും ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും സൌദി അറേബ്യയിലാണ്. എന്നാൽ, ആകെ രോഗബാധിതരായ 57,345 പേരിൽ 28,748 പേരും, അതായത് പകുതിയിലധികവും രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. 28,277 പേരാണ് ഇനി ചികിൽസയിലുള്ളത്. എട്ട് പേർകൂടി മരിക്കുകയും 2,593 പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 320 പേരാണ് ആകെ മരിച്ചത്. 

കുവൈത്തിൽ 232 ഇന്ത്യക്കാരുൾപ്പെടെ 841 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരായ 15,691 പേരിൽ 5,074 പേരും ഇന്ത്യക്കാരാണ്. 4,339 പേരാണ് രോഗമുക്തി നേടിയത്. ഖത്തറിൽ 1,365 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 33,969 ആയി. 4,899 പേരാണ് രോഗമുക്തി നേടിയത്. ബഹ്റൈനിൽ 4,215 പേരാണ് ഇനി ചികിൽസയിലുള്ളത്. 2,929 പേർ രോഗമുക്തി നേടി. ഒമാനിൽ രണ്ട് വിദേശികൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 25 ആയി. 5,379 പേരാണ് രോഗബാധിതർ. ഇതിൽ 1,496 പേർ സുഖം പ്രാപിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലുമായി ആകെ രോഗബാധിതരായ 1,42,898 പേരിൽ 36 ശതമാനവും രോഗമുക്തി നേടുന്നതായാണ് കണക്ക്.

MORE IN GULF
SHOW MORE
Loading...
Loading...