കോവിഡ് ബാധിച്ച് സൗദിയിൽ പത്തും യുഎഇയിൽ ആറു പേരും മരിച്ചു; ആശങ്ക

kuwait-covid
SHARE

കോവിഡ് ബാധിച്ച് സൗദിയിൽ പത്തും യുഎഇയിൽ ആറു പേരും മരിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 693 ആയി. കുവൈത്തിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 242 ഇന്ത്യക്കാർക്ക് രോഗം gസ്ഥിരീകരിച്ചു. 

സൌദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 312 ആയി. 2736 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 54,752 ആയി. ഇതിൽ 25,722 പേരും രോഗമുക്തി നേടി. ചികിൽസയിലുള്ള 28,718 പേരിൽ 202 പേർ തീവ്രപരിചരണവിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎഇയിൽ 40,000 പേർക്കു നടത്തിയ പരിശോധനയിൽ 731 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ മരണം 220. 581 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 8512 ആയി. ഖത്തറിൽ 28,219  പേരാണ് ഇനി ചികിൽസയിലുള്ളത്. 4370 പേർ രോഗമുക്തി നേടി. ബഹ്റൈനിൽ 2,774 പേർ സുഖം പ്രാപിച്ചു. 4114 പേരാണ് ഇനി ചികിൽസയിലുള്ളത്. കുവൈത്തിൽ അഞ്ച് പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 112 ആയി. 242 ഇന്ത്യക്കാർ ഉൾപ്പെടെ 1048 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരായ 14,850 പേരിൽ 4842 പേർ ഇന്ത്യക്കാരാണ്. ഒമാനിൽ 157 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 5186 ആയി. ആറ് ഗൾഫ് രാജ്യങ്ങളിലുമായി 1,37,680 പേരാണ് ആകെ രോഗബാധിതർ.

MORE IN GULF
SHOW MORE
Loading...
Loading...