ഗൾഫില്‍ പിടിമുറുക്കി കോവിഡ്; കൂടുന്ന രോഗികളും മരണവും

kuwait-covid
SHARE

കോവിഡ് ബാധിച്ച് സൌദിയിൽ ഒൻപതും കുവൈത്തിൽ എട്ടുപേരും കൂടി മരിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലായി ഒരു ദിവസത്തിനിടെ 5,725 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇരുപത്തൊന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

സൌദിയിൽ 2,307 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 49,176 ആയി. 21,869 പേർ രോഗമുക്തി നേടി. 292 പേരാണ് ഇതുവരെ മരിച്ചത്. 167 പേരുടെ നില ഗുരുതരമാണ്. കുവൈത്തിൽ കോവിഡ് മരണം 96 ആയി. 184 ഇന്ത്യക്കാർ ഉൾപ്പെടെ 885 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 12,860 ആയി. ഇതിൽ 4,349 പേർ ഇന്ത്യക്കാരാണ്. യുഎഇയിൽ 747 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ21,831. 7,328 പേർ രോഗമുക്തി നേടി. ഖത്തറിൽ 1153 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,425 ആയി. 3,546 പേർ രോഗമുക്തി നേടി. 14 പേർ മരിച്ചു. ബഹ്റൈനിൽ3771 പേരാണ് ഇനി ചികിൽസയിലുള്ളത്. 2637 പേർ രോഗമുക്തി നേടി. ഒമാനിൽ 43 കാരനായ വിദേശികൂടി മരിച്ചതോടെ ആകെ മരണം 20 ആയി. 4625 പേരാണ് ആകെ രോഗബാധിതർ. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിതരുടെ എണ്ണം 1,24,335 ആയി. ഇതിൽ 40,370 പേർ രോഗമുക്തി നേടുകയും 642 പേർ മരിക്കുകയും ചെയ്തു.

MORE IN GULF
SHOW MORE
Loading...
Loading...