വേണ്ടെന്ന് പറഞ്ഞിട്ടും ടിക്കറ്റ് നൽകി ഹാഷിക്; സമ്മര്‍ദ്ദങ്ങളുടെ ഒടുവില്‍ യാത്ര

vijayakumar
SHARE

മരണപ്പെട്ട ഭാര്യയെ ഒരുനോക്കു കാണാനുള്ള വിജയകുമാറിന്‍റെ കാത്തിരിപ്പിന് ആശ്വാസ വിരാമം. ശനിയാഴ്ച(16) വൈകിട്ട് 6.25ന് കൊച്ചിയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ടിക്കറ്റ് ലഭിച്ചെങ്കിലും ആ ദിനം വരെയുള്ള ഒാരോ നിമിഷവും ഒാരോ യുഗം പോലെ തള്ളിമാറ്റിക്കൊണ്ടാണ് ഇദ്ദേഹം ഡി െഎപിയിലെ താമസ സ്ഥലത്ത് കഴിയുന്നത്. തന്റെ 20 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഇതു പോലെയൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് വിജയകുമാർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

വിജയകുമാറിന് ഇൗ മാസം 16ന്  ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറക്കുന്ന എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 434 വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്ത് നൽകിയത് സാമൂഹിക പ്രവർത്തകനും ഇൻകാസ് ഭാരവാഹിയുമായ അഡ്വ.ടി.കെ.ഹാഷിക്. വിജയകുമാറിന്‍റെ ദുഃഖം തന്നെ ഏറെ വേദനിപ്പിച്ചെന്നും ഒരു പ്രവാസി എന്ന നിലയിൽ തന്‍റെ കടമയാണെന്നതിനാലാണ് അദ്ദേഹം വേണ്ടെന്ന് പറഞ്ഞിട്ടും ടിക്കറ്റ് നൽകിയതെന്നും ഹാഷിക് പറഞ്ഞു.

vijaya-kumar

‘കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വിജയകുമാറിന് ഒരു സീറ്റ് തരപ്പെടുത്താൻ ഏറെ പരിശ്രമിച്ചിരുന്നു. കണ്ണൂർ സ്വദേശിയായ ഞാൻ പരിചയമുള്ളവരോടെല്ലാം മാറിത്തരുമോ എന്ന് ആരാഞ്ഞെങ്കിലും വിവിധ പ്രശ്നങ്ങളിൽപ്പെട്ട് അടിയന്തരമായി നാട്ടിലേയ്ക്ക് പോകുന്നവരായതിനാൽ ആരും സമ്മതം മൂളിയില്ല. എയർ ഇന്ത്യാ അധികൃതർ തങ്ങളുടെ നിസ്സഹായവസ്ഥയും വിജയകുമാറിനോട് വ്യക്തമാക്കി. ഇന്ത്യൻ കോൺസുലേറ്റാണ് ദുബായിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പറക്കുന്ന വിമാനങ്ങളുടെ പട്ടിക തയ്യാറാക്കുന്നതെന്നും തങ്ങൾ ടിക്കറ്റ് അനുവദിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും വിശദീകരിച്ചു. തുടർന്ന് 17ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ടിക്കറ്റ് നൽകുമെന്ന് അറിയിക്കുകയും ചെയ്തു. 

എന്നാൽ, ഒരു ദിവസമെങ്കിൽ ഒരു ദിവസം മുന്നേ വിജയകുമാറിനെ നാട്ടിലെത്തിക്കണമെന്ന വാശിയിൽ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയോ‌‌‌ടൊപ്പം അധികൃതരിൽ നിരന്തരം സമ്മർദം ചെലുത്തി 16ന് ദുബായിൽ നിന്നുള്ള വിമാനത്തിൽ സീറ്റ് തരപ്പെടുത്തുകയായിരുന്നു''–ഹാഷിക് പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...