കോവിഡ്; കുവൈത്തിൽ 10ഉം സൗദിയിൽ 9ഉം മരണം

covid-death
SHARE

കോവിഡ് ബാധിച്ച് കുവൈത്തിൽ പത്തും സൌദിയിൽ ഒൻപത് മരണവും കൂടി. രോഗബാധിതരുടെ എണ്ണം ഖത്തറിൽ ഇരുപത്തയ്യായിരവും കുവൈത്തിൽ പതിനായിരം കടന്നു. യുഎഇയിൽ 783 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

കുവൈത്തിൽ രോഗബാധിതരാകുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 300 ഇന്ത്യക്കാർ അടക്കം 991 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരായ 10,277 പേരിൽ 3,676 പേരും ഇന്ത്യക്കാരാണ്. 3,101 പേർ രോഗമുക്തി നേടി. സൌദിയിൽ സുഖം പ്രാപ്കിക്കുന്നവരുടെ എണ്ണം ഓരോദിവസവും ഉയരുകയാണ്. 2,520 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,257 ആയി. 

27,404 പേരാണ് ഇനി ചികിൽസയിലുള്ളത്. ഇതിൽ 147 പേർ ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 264 പേരാണ് ഇതുവരെ മരിച്ചത്. ഖത്തറിൽ 1526 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 25,149. 14 പേർ മരിക്കുകയും 3,019 പേർ രോഗമുക്തി നേടുകയും ചെയ്തു. ബഹ്റൈനിൽ ചികിൽസയിലുള്ള 3213 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഒമാനിൽ ആകെ രോഗബാധിതരായ 3721 പേരിൽ 1250 പേരും സുഖം പ്രാപിച്ചു. 

MORE IN GULF
SHOW MORE
Loading...
Loading...