ഗർഭിണിയായ ഭാര്യയെ കുത്തിമുറിവേൽപ്പിച്ചു; പിന്നാലെ മകളെ വലിച്ചെറിഞ്ഞു കൊന്നു

bb
SHARE

ഇന്ത്യൻ വെൽസു ചർച്ചിന്റെ പാർക്കിങ് ലോട്ടിലാണ് 23 വയസുള്ള ഗർഭിണിയായ ഭാര്യ ആഷ്‌ലി ഗ്രോയിനെ ഭർത്താവ് ആഡം സേലറ്റർ (49) ശരീരമാസകലം കുത്തി മുറിവേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. അരമണിക്കൂറിനുശേഷം ആഡംസ് രക്ഷപ്പെട്ട കാർ അപകടത്തിൽപെട്ടതായി പൊലിസിനു വിവരം ലഭിച്ചു. തലകീഴായി മറിഞ്ഞ കാറിൽ നിന്നും ആഡംസിനെയും ഒരു വയസുള്ള മകളേയും പുറത്തെടുക്കുന്നതിനിടയിൽ ഇവരെ സഹായിക്കാനെത്തിയ മറ്റൊരാളെയും ആഡംസ് കുത്തി മുറിവേൽപ്പിച്ചു.

അപകടത്തിൽ പരുക്കേറ്റ ആഡംസിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക്  ഗുരുതരമല്ലെന്നും ഡിസ്ചാർജ് ചെയ്യുന്നതോടെ അറസ്റ്റ് ചെയ്യുമെന്നും റിവൽ സൈഡ് പൊലീസ് അറിയിച്ചു. ജവെന ഇല്യം സ്നേഹിക്കണ മകളെ അവളുടെ പിതാവു തന്നെ മരണത്തിലേക്ക് വലിച്ചെറിഞ്ഞത് താങ്ങാവുന്നതിൽ അപ്പുറമാണെന്ന് ആഷ്‌ലി പറഞ്ഞു. കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി ഏതൊരാളെയും ആകർഷിക്കുന്നതാണെന്നും മാതാവ് കൂട്ടിച്ചേർത്തു. സംഭവ ദിവസം ഇവർ തമ്മിൽ തർക്കമുണ്ടായതാണ് കൊലപാതകത്തിലേയ്ക്കും കത്തിക്കുത്തിലേക്കും അവസാനിച്ചതെന്ന് കരുതപ്പെടുന്നു.

ഈ സംഭവത്തെക്കുറിച്ച് വിവിരെ ലഭിക്കുന്നവർ സെൻട്രൽ ഹോമിസൈഡ് 951 955 2777 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്

MORE IN GULF
SHOW MORE
Loading...
Loading...