ദുബായിൽ കനിവായി ഒരു കോടി ഭക്ഷണപ്പൊതി; രണ്ടു കോടി നൽകി യൂസഫലി

yussuff-ali-dubai-help
SHARE

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ട ഒരുകോടി ഭക്ഷണപ്പൊതി ക്യാംപെയിന് പിന്തുണയുമായി ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി. രണ്ടുകോടിയിലേറെ രൂപയാണ് അദ്ദേഹം ഇതിനായി നൽകിയത്. റമസാനിൽ 10 ദശലക്ഷം പേർക്ക് ഭക്ഷണം പാർസലായി എത്തിക്കാനുള്ള ക്യാംപെയിനാണ് ദുബായിൽ നടക്കുന്നത്. 

രാജ്യം കണ്ട ഏറ്റവും വലിയ ഭക്ഷണ വിതരണ-ജീവകാരുണ്യ പദ്ധതിയാണ് കോവിഡ് പ്രതിസന്ധി സമയത്തെ ഇൗ തീരുമാനം. ലുലുവിന്റെ സംഭാവന െകാണ്ട് ഒന്നേകാൽ ലക്ഷം പേർക്കുള്ള ഭക്ഷണം ഒരുക്കുമെന്നാണ് സൂചന.അതിസങ്കീർണമായ ഇൗ ഘട്ടത്തിൽ നമ്മുടെ സഹജീവികൾക്കായി ചെയ്യാവുന്ന ഏറ്റവും ലളിതമായ കാര്യമാണ് ഒരുകോടി ഭക്ഷണ പദ്ധതിക്കായുള്ള പിന്തുണയെന്ന്​ യൂസുഫലി പറഞ്ഞു. 

ഇത്തിസലാത്ത്​, ഡു ഫോൺ നമ്പറുകളിൽ നിന്ന് 1034 എന്ന നമ്പറിലേക്ക്​ meal എന്ന് എസ്​.എം.എസ് അയച്ചാൽ ഒരു ആഹാരത്തിനുള്ള വിഹിതമായ എട്ടു ദിർഹം സംഭാവന നൽകാൻ കഴിയും. അഞ്ച് ഭക്ഷണപ്പൊതികൾക്കുള്ള തുക നൽകാൻ ആഗ്രഹിക്കുന്നവർക്ക് 1035, 10 ഭക്ഷണം നൽകാൻ 1036, 20 ഭക്ഷണം നൽകാൻ 1037, 50 ഭക്ഷണപ്പൊതി നൽകാൻ 1038 എന്നീ നമ്പറുകളിലേക്ക്​ സന്ദേശം അയക്കാം. ഒരു പൊതിക്ക്​ എട്ട് ദിർഹം എന്ന നിരക്കിൽ നിങ്ങളുടെ ഫോൺ ബാലൻസിൽ നിന്ന് അല്ലെങ്കിൽ ഫോൺ ബില്ലിൽ നിന്ന് തുക ഇൗടാക്കും. ഇതിനു പുറമെ ഭക്ഷണപ്പൊതികളും സാമഗ്രികളും നൽകാൻ ആഗ്രഹിക്കുന്നവർക്ക്​ 8004006 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.

MORE IN GULF
SHOW MORE
Loading...
Loading...