കോവിഡ് ബാധിച്ച് ഗൾഫില്‍ 6 മരണങ്ങൾ കൂടി; യുഎഇയിൽ 241 പുതിയ രോഗികൾ

uae-road
SHARE

കോവിഡ്19 ബാധിച്ചു ഗൾഫിൽ ആറു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. യുഎഇയിൽ ഇരുന്നൂറ്റിനാൽപ്പത്തൊന്നു പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം. യുഎഇയിൽ വീടിനു പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്നു ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

സൌദിയിൽ നാലു പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 29 ആയി. 140 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2179 ആയി. 420 പേർ സുഖം പ്രാപിച്ചു. യുഎഇയിൽ 241 പേർക്കു പുതുതായി രോഗം സ്ഥിരീകരിക്കുകയും ഒരു അറബ് വംശജൻ മരിക്കുകയും ചെയ്തു. ആകെ രോഗബാധിതരായ 1505 പേരിൽ 125 പേർ സുഖം പ്രാപിച്ചു. 10 പേരാണ് മരിച്ചത്. അതേസമയം, യുഎഇയിൽ രോഗലക്ഷണമില്ലാത്തവരടക്കം എല്ലാവരും വീടിനു പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നു ആരോഗ്യമന്ത്രാലയം നിർദേശിച്ചു. നിർദേശം ലംഘിച്ചാൽ പിഴ ശിക്ഷയുണ്ടാകും.  കുവൈത്തിൽ ആദ്യകോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 46കാരനായ ഇന്ത്യൻ പ്രവാസിയാണ് മരിച്ചത്. ഇതോടെ ആറു ഗൾഫ് രാജ്യങ്ങളിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് 50 ഇന്ത്യക്കാരുൾപ്പെടെ 62 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 479 പേരാണ് ആകെ രോഗബാധിതർ. വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ടെലിഫോണിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. അതേസമയം, ബഹ്റൈനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 399 ആയി. 285 പേരാണ് ഇനി ചികിൽസയിലുള്ളത്. ആറു ഗൾഫ് രാജ്യങ്ങളിലുമായി ഇരുപതു ശതമാനം പേരും രോഗമുക്തി നേടുന്നതും മരണനിരക്കു .77 ശതമാനം മാത്രമാണെന്നതും ആശ്വാസകരമാണ്.

MORE IN GULF
SHOW MORE
Loading...
Loading...