സൗദിയിൽ തൊഴിൽ കരാർ അവസാനിച്ചവർക്ക് ഇനി നാട്ടിലേക്ക് മടങ്ങാം

saudi
SHARE

സൌദിയിൽ തൊഴിൽ കരാർ അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റ് നേടിയവർക്കും നാട്ടിലേക്കു മടങ്ങാൻ യാത്രാ സൌകര്യമൊരുക്കുന്നു. പ്രവാസിഇന്ത്യക്കാർക്കടക്കം ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. അതേസമയം, കോവിഡ്19 ൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കുവൈത്ത് പ്രധാനമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തി.

തൊഴിൽ കരാർ അവസാനിച്ചിട്ടും സ്വന്തം രാജ്യങ്ങളിലേക്കു  മടങ്ങാനാകാത്ത പ്രവാസികളോടുള്ള മാനുഷിക പരിഗണനയും കമ്പനികളുടെ താല്‍പര്യവും പരിഗണിച്ചാണ് തൊഴില്‍ മാനവവിഭവ ശേഷി മന്ത്രാലയം സൌകര്യമൊരുക്കുന്നത്. തൊഴിൽ കരാർ അവസാനിച്ച തൊഴിലാളികളുടെ വിവരങ്ങളുമായി രാജ്യത്തെ സ്വകാര്യകമ്പനികൾക്കു തൊഴിൽ മന്ത്രാലയത്തിൽ പതിനാലു ദിവസത്തിനകം അപേക്ഷ നൽകാം. ഫൈനല്‍ എക്സിറ്റ്  രേഖ, തൊഴിലാളിക്ക് പിരിഞ്ഞുപോകുന്നതിൻറെ ആനുകൂല്യം കൈമാറിയ വിവരം, ആരോഗ്യമന്ത്രാലയത്തിൻറെ മെഡിക്കൽ സർട്ടിഫിക്കേറ്റ് തുടങ്ങിയ വിവരങ്ങളാണ് കൈമാറേണ്ടത്.  ‌കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി. മഹാമാരി നേരിടുന്നതിന് ചികിത്സാ, സാങ്കേതിക സഹകരണം വികസിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രിമാർ അഭിപ്രായപ്പെട്ടു. അതേസമയം, ഖത്തറിൽ സ്വകാര്യ മേഖലയിലെ 80 ശതമാനം ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി.

20 ശതമാനം പേര്‍ മാത്രം ഓഫിസുകളില്‍ ഹാജരായാല്‍ മതി. ഒമാനിൽ സായുധസേനയുടെ നിയന്ത്രണത്തിൽ മത്ര പ്രവിശ്യ പൂർണമായും അടച്ചു. മത്രാ പ്രവിശ്യയിൽ ഉൾപ്പെടുന്ന റൂവി, ദാർസൈത്, വാദി കബീർ, ഹമറിയ  എന്നിവടങ്ങളിലേക്കുള്ള  റോഡുകൾ  ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടുമെന്നു ഒമാൻ റോയൽ പൊലീസ് അറിയിച്ചു. സമൂഹവ്യാപനം പ്രതിരോധിക്കുന്നതിൻറെ ഭാഗമായാണ് നിയന്ത്രണം

MORE IN GULF
SHOW MORE
Loading...
Loading...