കോവിഡ് ബാധിച്ച് സൗദിയിൽ ഒരു മരണം കൂടി; നായിഫിൽ പരിശോധന

saudi-24
പ്രതീകാത്മക ചിത്രം
SHARE

സൌദിയിൽ കോവിഡ്19 ബാധിച്ചു ഒരാൾ കൂടി മരിച്ചു. ഇതോടെ ഗൾഫ് മേഖലയിലെ ആകെ മരണം പത്തായി. അതേസമയം, ദുബായ് നായിഫ് മേഖലയിലെ താമസക്കാർക്കു ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ പരിശോധന നടത്തി.

സൌദിയിൽ 99 പേർക്കാണ് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1203 ആയി. യുഎഇയിൽ പുതുതായി 63 പേർക്കുൾപ്പെടെ 468 പേർക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തു അണുനശീകരണ പ്രകിയ അടുത്ത ശനിയാഴ്ച വരെ നീട്ടി. റോഡുകൾ, സ്ഥാപനങ്ങൾ, മെട്രോ തുടങ്ങിയ സംവിധാനങ്ങളെല്ലാം രാത്രി എട്ടുമുതൽ രാവിലെ ആറു വരെയാണ് ശാസ്ത്രീയമായി അണുവിമുക്തമാക്കുന്നത്. ഈ സമത്ത് പുറത്തിറങ്ങിയാൽ പിഴ ശിക്ഷയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ദുബായ് പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർ, മെഡിക്കൽ സംഘം തുടങ്ങിയവർ  ദുബായ് നായിഫ് മേഖലയിലെത്തി താമസക്കാർക്കു പരിശോധന നടത്തി. നായിഫ് മേഖലയിൽ നിന്നും മടങ്ങിയവരിൽ ചിലർക്കു കാസർഗോഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരേയും പൂർണമായും പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിലാണ് മലയാളികളടക്കമുള്ലവർക്കിടയിൽ ബോധവൽക്കരണവും സഹായവുമെത്തിക്കുന്നത്. ഭക്ഷണമടക്കമുള്ള കാര്യങ്ങളിൽ മലയാളികളടക്കമുള്ളവർക്കു സഹായമെത്തിക്കാൻ ദുബായ് കെ.എം.സി.സി, ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ രംഗത്തുണ്ട്. അതേസമയം, ബഹ്റൈനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 254 ആയി ഉയർന്നു. 215 പേരാണ് ഇനി ചികിൽസയിലുള്ളത്. 

MORE IN GULF
SHOW MORE
Loading...
Loading...