കോവിഡ്; ഒമാനിൽ സമൂഹവ്യാപനത്തിലേക്കു കടന്നു; രോഗികളുടെ എണ്ണം കൂടും

oman-covid-19
SHARE

ഒമാനിൽ കോവിഡ് 19 സമൂഹവ്യാപനത്തിലേക്കു കടന്നതായി ആരോഗ്യമന്ത്രാലയം. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടാനിടയുണ്ടെന്നു അധികൃതർ വ്യക്തമാക്കി. അതേസമയം, യുഎഇയിലെ സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളിലിരുന്നു ജോലി ചെയ്യണമെന്നു നിർദേശം നൽകി.

ഒമാൻ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസ്നി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. നിലവിൽ 109 കോവിഡ് 19 കേസുകൾ ആണ് ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 23 പേർ സുഖം പ്രാപിച്ചു. ഏഴു പേർ തീവ്രപരിചരണവിഭാഗത്തിലും ഏഴായിരത്തോളം പേർ ഹോം ക്വാറൻറീനിലുമാണ്. അതേസമയം, ദുബായിൽ രാത്രി എട്ടുമുതൽ രാവിലെ ആറുവരെ മൂന്നുദിവസം നീളുന്ന അണുനശീകരണ പ്രക്രിയക്കു തുടക്കമായി. ഈ സമയത്തു പൊതുഗതാഗതം നിർത്തലാക്കും. സ്വകാര്യവാഹനങ്ങൾ പ്രത്യേക അനുമതിയോടെ മാത്രമേ പുറത്തിറങ്ങാവൂ. 

അനുമതി വേണ്ടവർ  http://move.gov.ae   എന്ന വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.പകൽസമയത്ത് പ്രത്യേക നിയന്ത്രണമുണ്ടാകില്ല. രണ്ടാഴ്ചത്തേക്കു രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 30 ശതമാനത്തിൽ കൂടുതൽ പേർ ഓഫീസുകളിൽ പ്രവർത്തിക്കാൻ പാടില്ലെന്നു മാനവവിഭവശേഷി മന്ത്രാലയം നിർദേശിച്ചു. കോവിഡ്19 കാരണം ദുബായിലെ സാമ്പത്തികബുദ്ധിമുട്ടുകൾ മനസിലാക്കി പരിഹാരം കാണാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. പകർച്ചാവ്യാധി മറച്ചുവച്ചു സമൂഹത്തിൽ ജീവിച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിക്കു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകി. 

MORE IN GULF
SHOW MORE
Loading...
Loading...