സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി; യുഎഇയിൽ പൊതുഗതാഗതത്തിന് നിയന്ത്രണം

saudi-19
SHARE

സൌദിയിൽ കോവിഡ് 19 ബാധിച്ചു ഒരാൾ കൂടി മരിച്ചു. ഇതോടെ ഗൾഫ് രാജ്യങ്ങളിലെ മരണസംഖ്യ ഒൻപതായി. സൌദിയിലെ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. അതേസമയം, യുഎഇയിൽ പൊതുഗതാഗതത്തിനു ഞായറാഴ്ച വരെ കർശന നിയന്ത്രണം ഏർപ്പെടുത്തി.

സൌദിയിൽ കോവിഡ് 19 ബാധിച്ചു മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതുതായി 112 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1012  ആയി. 33 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. തലസ്ഥാനമായ റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളില്‍ മൂന്നു മണി മുതല്‍ കര്‍ഫ്യൂ നിലവിൽ വന്നു. ഉത്തരവ് നടപ്പാക്കാന്‍ സായുധ വിഭാഗം രംഗത്തിറങ്ങി. മറ്റുനഗരങ്ങളിൽ വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെയാണ് കർഫ്യു. യുഎഇയിൽ ഞായറാഴ്ച വരെ വൈകിട്ട് എട്ടു മുതൽ രാവിലെ ആറു വരെ മെട്രോ അടക്കമുള്ള പൊതു ഗതാഗതം നിരോധിച്ചു. 

അണുവിമുക്തമാക്കുന്നതിനാണ് നടപടി. അവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ബഹ്റൈനിൽ 204 പേർ കോവിഡ് മുക്തി നേടി. 249 പേരാണ് ചികിൽസയിലുള്ളത്. ഖത്തറിൽ രോഗബാധിതരുടെ എണ്ണം 537 ആയി ഉയർന്നു. കുവൈത്തിൽ 49 പേർ സുഖം പ്രാപിച്ചു. അതേസമയം, സമൂഹമാധ്യമങ്ങളിലടക്കം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് ഗൾഫിലെ പൊലീസിൻറെ പൊതുമുന്നറിയിപ്പ്.

ഗൾഫ് മേഖല

രോഗം സ്ഥിരീകരിച്ചവർ: 2643

രോഗം മാറിയവർ...396

മരണം: 9

സൗദി അറേബ്യ...1012

(രോഗം മാറിയവർ...33)

(മരണം...3)

ഖത്തർ...537

(രോഗം മാറിയവർ...41) 

ബഹ്റൈൻ...457

(രോഗം മാറിയവർ...204)

(മരണം...4) 

യുഎഇ...333

(രോഗം മാറിയവർ..52)

(മരണം...2)

കുവൈത്ത്...195

(രോഗം മാറിയവർ...43)

ഒമാൻ...109

(രോഗം മാറിയവർ...23) 

MORE IN GULF
SHOW MORE
Loading...
Loading...