താമസ വീസയുള്ള പ്രവാസികൾ നാട്ടിലാണെങ്കിൽ രജിസ്റ്റർ ചെയ്യണം; നിർദ്ദേശവുമായി യുഎഇ

uae-24
SHARE

യുഎഇയിൽ റസിഡൻസ് വീസയുള്ള പ്രവാസികൾ നാട്ടിലാണെങ്കിൽ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണമെന്നു നിർദേശം. അടിയന്തരഘട്ടങ്ങളിൽ പ്രവാസികളെ ബന്ധപ്പെടാനും സ്ഥിതിഗതികൾ ശാന്തമായതിനു ശേഷമുള്ള മടക്കയാത്ര ഏകോപിപ്പിക്കുന്നതിനുമാണ് സംവിധാനമെന്നു മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വൈറസ് വ്യാപനം തടയാൻ തൊഴിലാളി ക്യാംപിലുള്ളവരടക്കം അതീവജാഗ്രത പാലിക്കണമെന്നു ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ ആവശ്യപ്പെട്ടു.

അവധിക്കു നാട്ടിലേക്കു പോയ താമസവീസയുള്ള പ്രവാസികൾ  www.mofaic.gov.ae   എന്ന വെബ്സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. വെബ്സൈറ്റിലെ സർവീസ് വിഭാഗത്തിൽ തജാവുദ് റസിഡൻറ് എന്ന  ലിങ്ക് വഴി എമിറേറ്റ്സ് ഐഡി നമ്പർ, നാട്ടിലെ ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ കൈമാറണം. അതിനിടെ, കാലാവധി കഴിഞ്ഞ സന്ദർശക വീസയിലുള്ളവർക്ക് രാജ്യത്ത് തുടരാൻ നിയമപരമായ അനുമതി നൽകുമെന്നു യുഎഇ ഫെഡറൽ അതോറിറ്റി അറിയിച്ചു. അതേസമയം, തൊഴിലാളി ക്യാംപുകളിലടക്കമുള്ള രോഗബാധ സംശയിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കു യുഎഇ ആരോഗ്യമന്ത്രാലയത്തേയോ ദുബായ് ഇന്ത്യൻ കോൺസുലേറ്റിനെ ബന്ധപ്പെടാമെന്നു കോൺസുൽ ജനറൽ വിപുൽ അറിയിച്ചു

പത്തൊൻപതു ഇന്ത്യക്കാർക്കാണ് നിലവിൽ യുഎഇയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. രണ്ടുപേർ രോഗമുക്തി നേടി. അതേസമയം, ദുബായ് നായിഫ് മേഖലയിൽ നിന്നും കാസർഗോഡെത്തിയവരിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസിമലയാളികളുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നോർക്ക റൂട്സ് ദുബായ് ഇന്ത്യൻ കോൺസുലേറ്റിനു കത്തു കൈമാറി.

MORE IN GULF
SHOW MORE
Loading...
Loading...