കോവിഡിനെ പ്രതിരോധിക്കാൻ സൗദിയിൽ കർഫ്യു; രണ്ടാഴ്ചത്തേക്ക് അടച്ചിടും

pkg-saudiCurfew-2
SHARE

കോവിഡിനെ പ്രതിരോധിക്കാൻ സൌദി അറേബ്യയിൽ കർഫ്യു പ്രഖ്യാപിച്ചു. വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെ മൂന്നാഴ്ചത്തേക്കാണ് കർഫ്യു.  അവശ്യവസ്തുക്കളുടേത് ഒഴികെയുള്ള എല്ലാ വ്യാപാര കേന്ദ്രങ്ങളും രണ്ടാഴ്ചത്തേക്കു അടച്ചിടാൻ യുഎഇ തീരുമാനിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറു കടന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ച്, സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കിയത്. വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെയുള്ള സമയ പരിധിയില്‍ അവശ്യ സേവനങ്ങൾ ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും അടയ്ക്കണം. ആരോഗ്യം, രാജ്യസുരക്ഷ, മാധ്യമങ്ങൾ ഒഴികെയുള്ള മേഖലകളിലുള്ളവർക്കു കർഫ്യു ബാധകമാണ്. കർഫ്യൂ സമയങ്ങളിൽ ജനങ്ങൾ വീടിനു പുറത്തേക്കിറങ്ങരുതെന്നാണ് നിർദേശം. സൂപ്പർമാർക്കറ്റുകൾ, ബഖാലകൾ, ആശുപത്രികൾ, ലാബ്, ജലവിതരണ സേവനം, ഓൺലൈൻ ഭക്ഷണവിതരണം തുടങ്ങിയവയ്ക്ക് തടസമുണ്ടാകില്ല. അതേസമയം, യുഎഇയിൽ അവശ്യവസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ എന്നിവ കിട്ടുന്ന സ്ഥലങ്ങളും, ഫാർമസികളും ഒഴികെ എല്ലാ വ്യാപാക കേന്ദ്രങ്ങളും  48 മണിക്കൂറിനുള്ളിൽ അടക്കണമെന്നു ആരോഗ്യപ്രതിരോധമന്ത്രാലയം നിർദേശിച്ചു. റസ്റ്ററൻറുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഭക്ഷണം, മരുന്ന്, അത്യാവശ്യ ജോലികൾ എന്നിവയ്ക്കല്ലാതെ വീടിനു പുറത്തേക്കിറങ്ങരുത്. ഒരു വാഹനത്തിൽ മൂന്നു പേരിൽ കൂടുതലുണ്ടാകരുതെന്നാണ് നിർദേശം.  എന്നാൽ, ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ തുടങ്ങിയവ അടയ്ക്കില്ലെന്നും ഉത്തരവിൽ പറയുന്നു.  യുഎഇവിമാനത്താവളങ്ങൾ വഴിയുള്ള എല്ലാ സർവീസുകളും രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. ആഭ്യന്തര, ട്രാൻസിറ്റ് വിമാനസർവീസുകൾക്കും വിലക്കുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...