കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് ലുലുവിന്റെ വിമാനം; ഉള്ളിൽ പഴവും പച്ചക്കറികളും

lulu-flight-kuwait
SHARE

കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടരുകയാണ്. ഇക്കൂട്ടത്തിൽ മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങളും പട്ടികയിലുണ്ട്. ഭക്ഷണ സാധനങ്ങൾക്ക്​ ക്ഷാമം നേരിടുമോ എന്ന ആശങ്ക നിലനിൽക്കുന്ന കുവൈത്തിലേക്ക് ചാർട്ടർ വിമാനത്തിൽ പഴങ്ങളും പച്ചക്കറികളും എത്തിച്ച് ലുലു ഗ്രൂപ്പ്. 

കുവൈത്തിൽ ആദ്യമായാണ് ലുലു ഗ്രൂപ്പ് ചാർട്ടർ വിമാനത്തിൽ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത്​. ​‘സ്പൈസ് എക്സ്​പ്രസ്​’ ജെറ്റ്​ കാർഗോ വിമാനത്തിൽ 16.5 ടൺ പഴങ്ങളും പച്ചക്കറികളുമാണ് ഇറക്കുമതി ചെയ്തത്. ചാർട്ടർ വിമാനത്തിൽ കൊണ്ടുവന്നത്​ കൊണ്ട് സാധനങ്ങൾ വില അധികമാവില്ലെന്നും പുതുതായി എത്തിയ സ്റ്റോക്ക് വിലക്കയറ്റം ഉണ്ടാവാതിരിക്കാൻ സഹായിക്കുകയാണ് ചെയ്യുകയെന്നും അധികൃതർ വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE
Loading...
Loading...