കോഴിക്കോടൻ മലയാളത്തിൽ കുവൈത്ത് ചാനലിൽ കോവിഡ് വാർത്ത; വിഡിയോ

kuwait-malayalam-corona
SHARE

‘ഇത് ബല്യ ഒരു ചാൻസാണ് നമ്മക്ക് കിട്ടിയത്..’ കുവൈത്ത് നാഷണൽ ചാനലിൽ തനി കോഴിക്കോടൻ മലയാളത്തിൽ അവതാരക പറഞ്ഞ് തുടങ്ങുകയാണ്. ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കുവൈത്ത് ടെലിവിഷനിലെ കാലാവസ്ഥാ അവതാരകയായ മറിയം അൽ ഖബന്ദിയാണ് കൊറോണ ബോധവൽക്കരണത്തിനായി മലയാളത്തിൽ സംസാരിച്ച് എത്തിയത്.

കൊറോണ വൈറസ് ബാധിക്കുന്നതെങ്ങനെയാന്നും സ്വീകരിക്കേണ്ട പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ചുമാണ് മലയാളത്തിൽ മറിയം സംസാരിച്ചത്. ഇതിന് മുൻപും മലയാളം സംസാരിക്കുന്ന വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ഇവർ വൈറലായിരുന്നു. കോഴിക്കോട്ടുകാരിയായ ഉമ്മയിൽനിന്നാണ്  മറിയം അൽ ഖബന്ദി മലയാളം പഠിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...