വ്യവസായങ്ങൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കും; പ്രഖ്യാപനങ്ങളുമായി സൗദിയും യുഎഇയും

people-walking-past-shops-845
SHARE

കോവിഡ് 19 നെ തുടർന്നു ആശങ്കയിലായ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പ്രത്യേക പദ്ധതികളുമായി സൗദിയും യുഎഇയും. സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചു. ചെറുകിട മേഖലയേയും ബാങ്കുകളേയും സഹായിക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സാമ്പത്തിക അസ്ഥിരത നേരിടാൻ ദുബായിലെ വാണിജ്യ വ്യവസായ മേഖലയ്ക്കു 150 കോടി ദിർഹത്തിന്റെ ഉത്തേജനപാക്കേജാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്. 

പദ്ധതിയുടെ ഭാഗമായി വ്യവസായങ്ങൾ തുടങ്ങാനുള്ള ചെലവു കുറയ്ക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യും. ടൂറിസം, റീട്ടെയ്ൽ, വാണിജ്യം, ഊർജം, ലോജിസ്റ്റിക്സ് മേഖലകൾക്കു പ്രഖ്യാപനം നേട്ടമാകുമെന്നാണു സൂചന. 

താമസ,വാണിജ്യ,വ്യവസായ മേഖലകളിലെ ജലവൈദ്യുതി നിരക്കിൽ മൂന്നു മാസത്തേക്ക് പത്തുശതമാനം ഇളവ് നൽകും. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ഉപഭോക്താക്കളെയും വ്യവസായ സ്ഥാപനങ്ങളേയും സഹായിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ രണ്ട് ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. 

അതേസമയം, സ്വകാര്യമേഖലയെ സഹായിക്കാൻ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി അൻപത് ബില്യൺ സൌദി റിയാലിൻറെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കുമായാണ് മുപ്പത് ബില്യൺ റിയാൽ മാറ്റിവച്ചിരിക്കുന്നത്. ചെറുകിട, മധ്യനിര വ്യവസായങ്ങൾക്കും പദ്ധതിയിലൂടെ സഹായം ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...