യുഎഇയിൽ 2 ആഴ്ച സർക്കാർ ജീവനക്കാർക്കു ജോലി വീട്ടിൽ; ധൈര്യപൂർവം നേരിട്ട് രാജ്യങ്ങൾ

corona-work-at-home
representative image
SHARE

യുഎഇയിൽ ഇന്നു മുതൽ 2 ആഴ്ച സർക്കാർ ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാം. ആവശ്യമെങ്കിൽ കൂടുതൽ കാലത്തേക്കു നീട്ടാനും സാധ്യതയുണ്ട്. കോവിഡ് പകർച്ച തടയുന്നതിനാണു സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി നൽകിയത്. വിവിധ വകുപ്പുകളുടെ ഡിജിറ്റൽ സേവനം പ്രയോജനപ്പെടുത്തിയാണ് ഇതു സാധ്യമാക്കുക.ഗർഭിണികൾ, 9നു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ഭിന്നശേഷിക്കാർ, പ്രതിരോധ ശേഷി കുറഞ്ഞവർ, 60നു മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് ഓഫിസിൽ എത്താതെ തന്നെ  ജോലി ചെയ്യാൻ അനുമതിയുണ്ട്.

ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർ ജോലിക്കു തടസ്സമുണ്ടാകാതിരിക്കാൻ എച്ച്ആർ വിഭാഗവുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലും വിവിധ മന്ത്രാലയങ്ങളിലെയും ജീവനക്കാർക്കും ദുബായ്, ഷാർജ, അബുദാബി എമിറേറ്റിലെ പ്രാദേശിക സർക്കാർ ജീവനക്കാർക്കും വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതിയുണ്ട്. ഈ വിഭാഗത്തിലെ സേവനങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ വഴി ലഭ്യമാകുന്നതിനാൽ ഇടപാടുകാർക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാകുമെന്നും അറിയിച്ചു. സുഗമമായ കൃത്യ നിർവഹണത്തിന് ഓൺലൈൻ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും സ്മാർട് സേവനവുമായി ടെലികോം റഗുലേറ്ററി അതോറിറ്റിയും രംഗത്തുണ്ട്.

യുഎഇക്ക് ഉണർവേകി സെൻട്രൽ ബാങ്ക് പ്രഖ്യാപനം

സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതി യുഎഇക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷ. കോവിഡ്–19 മൂലം ബിസിനസ് പ്രതിസന്ധിയിലായ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ 10,000 കോടി ദിർഹത്തിന്റെ പദ്ധതിയാണ് ബാങ്ക് പ്രഖ്യാപിച്ചത്. ലോക സാമ്പത്തിക മേഖലയെകൂടി ഗ്രസിക്കുന്ന മഹാമാരിയാണ് കോവിഡ് എന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ച പശ്ചാത്തലത്തിലാണ് സഹായം.

MORE IN GULF
SHOW MORE
Loading...
Loading...