4000 വർഷത്തിലധികം പഴക്കമുള്ള മനുഷ്യഅസ്ഥികൾ; പുതുമാനങ്ങൾ തേടി റാസൽഖൈമ

human-bones-found-in-Ras-Al-Khaimah
SHARE

റാസൽഖൈമയിൽ കണ്ടെത്തിയ നാലായിരം വർഷത്തിലധികം പഴക്കമുള്ള മനുഷ്യഅസ്ഥികളെക്കുറിച്ചു ഗവേഷണം നടത്താനൊരുങ്ങുന്നു. രണ്ടു അമേരിക്കൻ സർവകലാശാലകളുമായി ചേർന്നാണ് ഗവേഷണം. റാസൽഖൈമയുടെ ചരിത്രത്തിനു, ഗവേഷണം പുതിയമാനങ്ങൾ നൽകുമെന്നാണ് കരുതുന്നത്. 

ബി.സി 2000-2600 കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ അസ്ഥികളാണ് രണ്ടു ദശകം മുൻപു റാസൽഖൈമയിലെ ഷിമാലിൽ നിന്നും ഖനനം വഴി കണ്ടെത്തിയത്. ഈ അസ്ഥികളെക്കുറിച്ചു പഠനം നടത്താൻ റാസൽഖൈമ പുരാവസ്തു വിഭാഗം തീരുമാനിച്ചു. ഉം അൽ നാർ സംസ്കാരത്തോളം പഴക്കമുള്ള അസ്ഥികൾ വെങ്കല യുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെതാണെന്നു കരുതുന്നു. 

ആയിരം കിലോയോളം അസ്ഥികളാണ് ലഭിച്ചിട്ടുള്ളത്. യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി ഒപ്പുവച്ച കരാർ പ്രകാരം 400 കിലോ അസ്ഥി അമേരിക്കയിൽ കൊണ്ടുപോയി ഗവേഷണം നടത്തും. അവിടുത്തെ ഗവേഷണങ്ങൾക്കു ശേഷം ഇവ തിരികെ എത്തിക്കും.

ദ് ബയോ ആർക്കിയോളജി ഓഫ് ബ്രൌൺസ് ഏജ് സോഷ്യൽ സിസ്റ്റംസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2021 വരെ തുടരും. റാസൽഖൈമ നഗരത്തിൽ നിന്നും എട്ടുകിലോമീറ്റർ വടക്കുകിഴക്കാണ് അസ്ഥികൾ കണ്ടെത്തിയ ഷിമാൽ പ്രദേശം. 

MORE IN GULF
SHOW MORE
Loading...
Loading...