കോവിഡ് 19; യുഎഇ വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു

covid-uae-2
SHARE

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ എല്ലാത്തരം വീസകളും നൽകുന്നത് യുഎഇ,  താൽക്കാലികമായി നിർത്തിവച്ചു. ചൊവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് നയന്ത്ര വീസ ഒഴികെയുള്ള വീസകൾ നൽകില്ലെന്നാണ് തീരുമാനം. അതേസമയം, ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ എയർഇന്ത്യ വെട്ടിക്കുറച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനറെ ഭാഗമായാണ് യുഎഇ വീസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചത്. 

സന്ദർശക, ബിസിനസ്, വിനോദസഞ്ചാര, തൊഴിൽ വീസകൾക്കു വിലക്ക് ബാധകമാണ്. എന്നാൽ, നേരത്തേ വീസ ലഭിച്ചവർക്ക് നിയന്ത്രണം ബാധകമല്ലെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. ദുബായിൽ വിവിഹം, ബിസിനസ് യോഗങ്ങൾ തുടങ്ങി എല്ലാ പരിപാടികളും ഈ മാസം നിർത്തിവയ്ക്കാൻ നിർദേശം നൽകി. ദുബായ്..മുംബൈ, ഇൻഡോർ...ദുബായ്...കൊൽക്കത്ത എന്നീ റൂട്ടുകളിലെ എയർഇന്ത്യ വിമാനം റദ്ദാക്കി. ദുബായ്...ഡൽഹി വിമാനസർവീസിനു നിയന്ത്രണവും ഏർപ്പെടുത്തി. ഈ റൂട്ടുകളിൽ സഞ്ചരിക്കാൻ ടിക്കറ്റെടുത്തവർ വിമാനക്കമ്പനി അധികൃതരുമായോ ട്രാവൽ ഏജൻസികളുമായോ ബന്ധപ്പെടണം. ‌

ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തി. യുഎഇയിൽ നിന്നും ഇറ്റലിയിലേക്കുള്ള എല്ലാ വിമാനസർവീസുകളും അനിശ്ചിതകാലത്തേക്കു നിർത്തിവച്ചു. എന്നാൽ റോമിലേക്കും തിരികെയുമുള്ള സർവീസുകൾക്കു വിലക്കില്ല. ജിസിസി രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ വിഡിയോ കോൺഫറൻസ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കുവൈത്തിലെ വിദേശികളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ നീക്കമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു സാ‍മൂഹിക-സാമ്പത്തികകാര്യമന്ത്രി മറിയം അൽ അഖീൽ വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...