കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത്; രണ്ടാഴ്ചത്തേക്കു പൊതുഅവധി

corona
SHARE

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത്. വിമാനത്താവളം അടച്ചിടുകയും രണ്ടാഴ്ചത്തേക്കു പൊതുഅവധി പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തറിൽ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയ ഇരുന്നൂറ്റിമുപ്പത്തിയെട്ടു പേർക്കു കൂടി വൈറസ് ബാധയേറ്റു. ഗൾഫ് മേഖലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം അറുന്നൂറ്റിമുപ്പത്തിയാറായി. 

കോവിഡ് 19 ൻ പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് കടുത്ത നിയന്ത്രണങ്ങൾ  പ്രഖ്യാപിച്ചത്. രാജ്യത്തിനകത്തും പുറത്തേക്കുമുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി. ഇരുപത്തിയാറാം തീയതി വരെ പൊതുഅവധിയും പ്രഖ്യാപിച്ചു. സർക്കാർ സ്വകാര്യമേഖലകൾക്കെല്ലാം അവധി ബാധകമാണ്. റസ്റ്ററൻ‌റുകൾ, കഫെകൾ, ഷോപ്പിങ് സെൻ‌ററുകൾ, ഹെൽത്ത് ക്ലബുകൾ എന്നിവ അടച്ചിടും. 72 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. അതിനിടെ, ഖത്തറിൽ വൈറസ് ബാധയേറ്റ സ്ഥിരീകരിച്ച പ്രവാസികളുമായി ഇടപഴകിയ ഇരുന്നൂറ്റുമുപ്പത്തിയെട്ടു പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിനായി മാറ്റിപ്പാർപ്പിച്ച പ്രവാസികളുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 262 ആയി. ബഹ്റൈനിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം നൂറ്റിഎൺപത്തിയൊൻപതായി ഉയർന്നു. ഇറാനിൽ നിന്നും തിരികെയെത്തിച്ച നൂറ്റിയറുപത്തിയഞ്ചുപേരിൽ എഴുപത്തേഴു പേർക്കു കൂടി വൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 30 പേർ രോഗമുക്തി നേടി. ഷാർജയിൽ മുൻകരുതലിൻറെ ഭാഗമായി എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലേയും കുർബാന അടക്കമുള്ള ചടങ്ങുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഷാർജ റൂളേഴ്സ് കോർട് നിർദേശിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...