കൊച്ചിയിൽ സൗദിയിലേക്കു പുറപ്പെട്ട യാത്രക്കാർ മനാമ വിമാനത്താവളത്തിൽ കുടുങ്ങി

saudi-travellers5
SHARE

കൊച്ചിയിൽ നിന്നും ബഹ്റൈൻ വഴി സൌദിയിലേക്കു പുറപ്പെട്ട യാത്രക്കാർ മനാമ വിമാനത്താവളത്തിൽ കുടുങ്ങി. ബഹ്റൈനിൽ നിന്നും സൌദിയിലേക്കുള്ള കണക്ഷൻ വിമാനത്തിനു സൌദി പ്രവേശന വിലക്കേർപ്പെടുത്തിയതോടെ ഇരുന്നൂറോളം മലയാളികളുടെ യാത്ര മുടങ്ങി. അതേസമയം, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നും ഫെബ്രുവരി ഇരുപത്തിമൂന്നിനു ശേഷം കുവൈത്തിൽ എത്തിയവരെ മാറ്റിപ്പാർപ്പിക്കുമെന്നു അധികൃതർ വ്യക്തമാക്കി.  

കൊച്ചിയിൽ നിന്നും മനാമയിലേക്കും അവിടെ നിന്നും സൌദിയിലേക്കുമുള്ള കണക്ഷൻ വിമാനടിക്കറ്റെടുത്തവരാണ് ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങിയത്. ബഹ്റൈൻ, കുവൈത്ത്, യുഎഇ, ഈജിപ്റ്റ്, ഇറ്റലി, ഇറാഖ്, ദക്ഷിണ കൊറിയ, ലെബനൻ, സിറിയ തുടങ്ങി ഒൻപതു രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കു സൌദി വിലക്കേർപ്പെടുത്തിയതാണ് യാത്രക്കാർക്ക് വിനയായത്.  ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങൾ വഴിയുള്ള വിമാനങ്ങളിലൂടെ സൌദിയിലേക്കു പ്രവേശിക്കാനാകില്ല. മനാമ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ മറ്റൊരു വിമാനത്തിൽ കേരളത്തിലേക്കു മടക്കി അയച്ചു. അതിനിടെ, ഇന്നു നാൽപ്പത്തിമൂന്നു പേർകൂടി മരിച്ചതോടെ  ഇറാനിൽ മരണസംഖ്യ 237 ആയി ഉയർന്നു. യുഎഇയിൽ ഒരിന്ത്യക്കാരനടക്കം പതിനാലു പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. നാല് ഇന്ത്യക്കാരടക്കം 59 പേർക്കാണ് യുഎഇയിൽ രോഗബാധയേറ്റത്. ഖത്തറിൽ മുൻകരുതലിൻറെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.  ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ അടക്കം മൂന്നു പേർക്കു കൂടി ഖത്തറിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. പതിനെട്ടുപേരാണ് ഇതുവരെ രോഗബാധിതരായത്. ബഹ്റൈനിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയി. ഒമാനിൽ രോഗബാധയേറ്റവരുടെ എണ്ണം പതിനെട്ടായി. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസ് വ്യാപനം തയാനുള്ള മുൻകരുതലുകളുടെ ഭാഗമായാണ് നിയന്ത്രണങ്ങളെന്നും വിവിധ ആരോഗ്യമന്ത്രാലയങ്ങൾ വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...