കാൻസർ ബാധിച്ച ഇന്ത്യൻ ബാലനെ കാണാൻ ഓടിയെത്തി ഹംദാൻ; ഊഷ്മളം, വിഡിയോ

dubai-boy-cancer
SHARE

അര്‍ബുദ രോഗിയായ ഇന്ത്യൻ ബാലനെ നെഞ്ചോടു ചേർത്തുപിടിച്ച് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വിഡിയോയും പതിവുപോലെ വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല.

അർബുദത്തിന്റെ മൂന്നാം ഘട്ടത്തിലുള്ള ഹൈദരാബാദ് കുടുംബത്തിലെ അബ്ദുല്ല ഹുസൈൻ(7) താനേറെ ഇഷ്ടപ്പെടുന്ന ഷെയ്ഖ് ഹംദാനെ നേരിൽ കാണാൻ സമൂഹ മാധ്യമത്തിലൂടെ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 'വളരെ സാഹസികനാണ് ഷെയ്ഖ് ഹംദാൻ. എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വളർത്തുമൃഗങ്ങളെയും കാണണം–ഞാൻ താങ്കളെ ഏറെ ഇഷ്ടപ്പെടുന്നു ... എനിക്ക് താങ്കളെ കാണണം.. െഎ ലവ് യു ഫസ്സാ'– എന്നിങ്ങനെ എഴുതിയ ചുവന്ന ബാനറേന്തിയ വിഡിയോ ആണ് അബ്ദുല്ല ഹുസൈൻ പോസ്റ്റ് ചെയ്തത്.

ഇതറിഞ്ഞ ഷെയ്ഖ് ഹംദാൻ അബ്ദുല്ല ഹുസൈൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നേരിട്ടെത്തി ബാലനോടും അവന്റെ ഇളയ സഹോദരനോടുമൊപ്പം കുറേ നേരം ചെലവഴിക്കുകയും ചേർത്തുപിടിച്ച് സാന്ത്വനിപ്പിക്കുകയും ചെയ്തു. 'ഞാനിന്നൊരു ധൈര്യശാലിയായ ബാലനെ കണ്ടു' എന്ന് ഷെയ്ഖ് മുഹമ്മദ് ഇൻസ്റ്റാഗ്രാമിലെ തന്റെ പേജിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തു. കിരീടാവകാശി ഇന്ത്യൻ ബാലനെ സന്ദർശിച്ചതിൽ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ സന്തോഷം പ്രകടിപ്പിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...