കോവിഡ് 19; തടയാൻ നടപടികളുമായി കുവൈത്ത്; 58 പേർക്ക് ബാധിച്ചു

covid-19
SHARE

കുവൈത്തിൽ കോവിഡ് 19 വ്യാപനം തടയാൻ ശക്തമായ നടപടികളുമായി മന്ത്രിസഭ. ആശുപത്രികളിൽ എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു ആരോഗ്യമന്ത്രാലയം 

വ്യക്തമാക്കി. ഗൾഫിൽ കോവിഡ് 19 ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടത് കുവൈത്തിലാണ്.  അതേസമയം, ഗൾഫ് രാജ്യങ്ങളിൽ വൈറസ് ബാധയേറ്റവരുടെ എണ്ണം നൂറ്റിഎഴുപത്തിനാലായി.

കോവിഡ് 19 ഗുരുതരമായി ബാധിച്ച ഇറാനോട് ഏറ്റവും അടുത്തുള്ള കുവൈത്തിൽ, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമൂദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ മന്ത്രിസഭയുടെ അസാധാരണയോഗം  ചേർന്നു. വൈറസ് വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനത്തിനായി മാസ്ക്, അണുനശീകരണ വസ്തുക്കൾ എന്നിവയുടെ ഉൽപ്പാദനം വർധിപ്പിക്കും. തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു. 

അൻപത്തിയെട്ടു പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം, യുഎഇയിൽ 17 വയസുള്ള സ്വദേശി വിദ്യാർഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഖത്തറിൽ മൂന്നു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെയെണ്ണം പതിനൊന്നായി. ഒമാൻ, സൌദി, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇന്നു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ബഹ്റൈനിൽ സ്കൂളുകൾക്ക് ഈ മാസം 29 വരെ അവധി നീട്ടി. അതേസമയം, യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച നമസ്കാരം പത്തുമിനിട്ടു മാത്രമാക്കി ചുരുക്കി. മക്കയിൽ കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ബോധവൽക്കരണം ഒരുക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ജീവനക്കാർ വീടുകളിലിരുന്നു ജോലി ചെയ്യുന്നത് അനുവദിച്ചേക്കും. ജിദ്ദ ചലചിത്രോത്സവം, യുഎഇ റസലിങ് ജൂഡോ ഫൌണ്ടേഷൻ കായികപരിപാടികൾ റദ്ധാക്കി. ബർദുബായ് ക്ഷേത്രത്തിലെ പ്രശസ്തമായ ഹോളി ആഘോഷവും റദ്ദാക്കി.

MORE IN GULF
SHOW MORE
Loading...
Loading...