കോവിഡ്: യുഎഇയിൽ ജുമുഅ നമസ്കാരം 10 മിനിറ്റ് മാത്രം; നിർദേശങ്ങൾ

Prayer-uae
SHARE

യുഎഇയിൽ നാളത്തെ വെള്ളിയാഴ്ചത്തെ (6) ജുമുഅ നമസ്കാരം 10 മിനിറ്റിൽ അവസാനിപ്പിക്കാൻ ജനറൽ അതോറിറ്റി ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് പള്ളികളിലെ ഇമാമുമാർക്ക് നിർദേശം. കോവിഡ്–19 സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണിത്.

ഖുർആനിന്റെ രണ്ട് ഖണ്ഡങ്ങൾ മാത്രമേ ഇമാമുമാർ പാരായണം ചെയ്യേണ്ടതുള്ളൂ. പ്രാർഥന ചുരുക്കുകയും തങ്ങൾക്ക് ലഭിച്ച പ്രസംഗം മാത്രം വായിക്കുകയും ചെയ്യണമെന്നും നിർദേശിച്ചു.

കോവിഡ്–19നെ നേരിടുന്നതിന് ശക്തമായ നീക്കങ്ങളാണ് യുഎഇ നടത്തുന്നത്. കുട്ടികളും പ്രായമേറിയവരും പ്രാർഥനയ്ക്ക് പള്ളിയിൽ പോകേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം യുഎഇയിൽ മതവിധി വന്നിരുന്നു. പൊതു ആരോഗ്യ സുരക്ഷ പരിഗണിച്ച് രാജ്യത്തെ എല്ലാ കാര്യാലയങ്ങളും കോവിഡ് വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ഫത്‌വാ കൗൺസിൽ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു പള്ളിയിൽ പോകുന്നവർക്ക് ആരോഗ്യ മേഖലയിലെ വിദഗ്ദർ സുരക്ഷാ നിർദേശങ്ങളും പുറത്തുവിട്ടു. ആരോഗ്യ മന്ത്രാലയം സാമൂഹിക സുരക്ഷാ വകുപ്പിലെ ഡോ. ആദിൽ സഈദ് സജ് വാനിയാണ് ഈ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ നൽകിയത്.

നിർദേശങ്ങൾ ഇവയൊക്കെ

1. പള്ളിയിലേക്ക് സംഘ പ്രാർഥനയ്ക്ക് പോകുന്നവർ നമസ്കാര പടം കൈയിൽ കരുതുക.

2. വ്യക്തി ശുചിത്വം കർശനമായി പാലിക്കുക.

3. ഇരു കൈകളും ഇടവിട്ട് കഴുകി അണുവിമുക്തമാക്കുക.

4. ആരോഗ്യമുള്ളവർ മാസ്ക് ധരിക്കൽ നിർബന്ധമില്ല.

5. ശ്വസന തടസ്സമുള്ളവരും ജലദോഷമുള്ളവരും പുറപ്പെടുമ്പോഴും ജനങ്ങളുമായി ഇടപഴകുന്ന അവസരത്തിലും മാസ്ക്ക് ധരിക്കുന്നത് നല്ലതാണ്.

6. മുതിർന്ന പൗരന്മാർ, കുട്ടികൾ, താരതമ്യേന രോഗ പ്രതിരോധശേഷി കുറഞ്ഞവർ, ജലദോഷം, തണുപ്പ് മൂലം ശ്വാസതടസ്സ പ്രശ്നമുള്ളവർ വീട്ടിൽ നിന്നും നമസ്കാരം നിർവഹിക്കുന്നതാണ് ഉചിതം.

MORE IN GULF
SHOW MORE
Loading...
Loading...