സംസ്കാരങ്ങളും രുചിയും കൈകോർത്തു; ലുലു ഗ്രൂപ്പ് വേള്‍ഡ് ഫുഡ് ഫെസ്റ്റിവൽ യുഎഇയിൽ

food
SHARE

സംസ്കാരങ്ങളും രുചിയും കൈകോര്‍ക്കുന്ന ലുലു ഗ്രൂപ്പ് വേള്‍ഡ് ഫുഡ് ഫെസ്റ്റിവൽ യുഎഇയിൽ പുരോഗമിക്കുന്നു. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവിഭവങ്ങളാണ് മേളയിൽ  ഒരുക്കിയിരിക്കുന്നത്. 

ഇരുപത്തഞ്ചോളം  രാജ്യങ്ങളിൽ നിന്നുള്ള പാചക വിദഗ്ധരുടെ നേതൃത്വത്തിൽ 300 ഓളം പാചക മത്സരങ്ങളും 20 ഓളം വ്യത്യസ്ത  പരിപാടിssകളുമാണ് അബുദാബിയിലും അലൈനിലുമായി നടക്കുന്ന ലുലു ഭക്ഷ്യ  മേളയിൽ   സംഘടിപ്പിച്ചിരിക്കുന്നത്  .വേൾഡ് ട്രേഡ് സെന്റർ അബുദാബിയിൽ,  പ്രശസ്ത പാചകവിദഗ്ധ മനാൽ അൽ ആലെം മേള ഉത്ഘാടനം ചെയ്തു. അബുദാബി മദീന സയീദ് ലുലുവിൽ  സിനിമാതാരങ്ങളായ ആൻ അഗസ്റ്റിൻ, മീര നന്ദൻ എന്നിവർ മുഖ്യാതിഥികളായി.

ബാര്‍ബിക്യൂ, ബിരിയാണി, കേക്ക്, ഡസേര്‍ട്ട് തുടങ്ങി വിവിധ രീതിയിലുള്ള വിഭവങ്ങള്‍ തയാറാക്കുന്ന മത്സരങ്ങളില്‍ വീട്ടമ്മമാരടക്കമുള്ളവർ   പങ്കാളികളായി.15 വർഷമായി തുടരുന്ന  ലോക ഭക്ഷ്യമേളയിൽ   ഇത്തവണ വിവിധ രാജ്യങ്ങളുടെ എംബസിയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു ലുലു അധികൃതർ അറിയിച്ചു. മേള അടുത്തമാസം ഏഴിന് സമാപിക്കും. 

MORE IN GULF
SHOW MORE
Loading...
Loading...