ഈജിപ്തിൽ ആശുപത്രി നിർമാണം; ഒരു മണിക്കൂറിനുള്ളിൽ ദുബായ് സമാഹരിച്ചത് 176 കോടി

dubaihospital
SHARE

ഈജിപ്തിൽ ആശുപത്രി നിർമിക്കാൻ ഒരു മണിക്കൂറിനുള്ളിൽ ദുബായ് സമാഹരിച്ചത് നൂറ്റിഎഴുപത്താറു കോടി രൂപ. ഹൃദ്രോഗ വിദഗ്ധൻ മഗ്ദി യാക്കൂബിന്റെ നേതൃത്വത്തിൽ ഹൃദ്രോഗ ആശുപത്രി സ്ഥാപിക്കാനായിരുന്നു സമാഹരണം. ദുബായ് സർക്കാരിൻറെ അറബ് ഹോപ് മേക്കർ പുരസ്കാരദാനച്ചടങ്ങിലായിരുന്നു ജീവകാരുണ്യ പ്രവർത്തനം.

ദുബായ് കൊക്കോകോള അരീനയിൽ നടന്ന ചടങ്ങിലായിരുന്നു രാജ്യത്തിൻറെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ പുതിയ ഉദാഹരണമായി വൻതുക സമാഹരിച്ചത്. ഒരു മണിക്കൂറിനുള്ളിൽ 4.4 കോടി ദിർഹം സമാഹരിച്ച് ദുബായ് ചരിത്രം കുറിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 4.4 കോടി ദിർഹം കൂടി പ്രഖ്യാപിച്ചതോടെ തുക 8.8 കോടി ദിർഹമായി ഉയർന്നു. ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തിനു ഷെയ്ഖ് മുഹമ്മദ് സഹായം തേടിയപ്പോൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി എന്നിവരുൾപ്പെടെ പൂർണ പിന്തുണ നൽകുകയായിരുന്നു. ഇരുവരും 30 ലക്ഷം ദിർഹം (6 കോടി രൂപ) വീതം നൽകി. സ്വദേശി പ്രമുഖരും സഹായം നൽകി. പ്രതിവർഷം 12,000 ഹൃദയ ശസ്ത്രക്രിയ നിർവഹിക്കാവുന്ന ആശുപത്രിയാണ് നിർമിക്കുന്നത്. ഇതിൽ 70% കുട്ടികൾക്കാണ്. തീർത്തും സൗജന്യമായാണ് ചികിത്സ നൽകുക. 40,000 ഹൃദയ ശസ്ത്രക്രിയയും 2000ൽ ഏറെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയും നടത്തിയ വ്യക്തിയാണ് മഗ്ദി യാക്കൂബ്. ഫിഗർ ഓഫ് ഹോപ്പ് വ്യക്തിത്വങ്ങളായി പ്രഖ്യാപിക്കപ്പെട്ട എം.എ.യൂസഫലി, സണ്ണി വർക്കി എന്നിവരുൾപ്പെടെയുള്ളവരെ ചടങ്ങിൽ ആദരിച്ചു. ആഫ്രിക്കയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന യുഎഇ സ്വദേശി അഹമ്മദ് അൽ ഫലാസി അറബ് ഹോപ്പ് മേക്കർ ആയി തിരഞ്ഞെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...