സൗദിയില്‍ അജീര്‍ സേവനം വ്യാപിപ്പിക്കുന്നു; കാറ്ററിങ്, ഭക്ഷ്യവസ്തു മേഖലകൾ ഭാഗമാകും

saudi-ajeer
SHARE

സൗദിയില്‍ അജീര്‍ സേവനം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. കാറ്ററിങ്, ഭക്ഷ്യവസ്തു എന്നീ മേഖലകൾ ഇനി അജീറിൻറെ ഭാഗമാകും. വിദേശ രാജ്യങ്ങളില്‍ നിന്നും പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം, സൗദിയിലുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന സേവനമാണ് അജീര്‍.

ആരോഗ്യമേഖല, നിര്‍മാണം, കൃഷി, ഫാര്‍മസി എന്നീ നാലു മേഖലകളിലെ സ്ഥാപനങ്ങൾക്കു മാത്രമായിരുന്നു അജീർ സേവനം അനുവദിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് കാറ്ററിംഗ്, ഭക്ഷ്യ വസ്തു മേഖലകളെക്കൂടി അജീറിന്റെ ഭാഗമാക്കാൻ അധികൃതർ തീരുമാനിച്ചത്. പ്രവാസിമലയാളികൾ ഏറെ ജോലി ചെയ്യുന്ന ഈ മേഖലകളിൽ അജീർ സേവനം ഏർപ്പാടാക്കുന്നത് നിരവധി മലയാളികൾക്കു ആശ്വാസകരമാണ്. 

വിവിധ സ്ഥാപനങ്ങളിലായി അധികമുള്ള തൊഴിലാളികളേയും, താല്‍ക്കാലികമായി ആവശ്യമില്ലാത്ത തൊഴിലാളികളേയും സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ നിശ്ചിത കാലത്തേക്ക് മറ്റൊരു സ്ഥാപനത്തിന് നിയമാനുസൃതം കൈമാറാന്‍ അവസരമൊരുക്കി 2014 ലാണ് സൌദിയിൽ അജീർ സേവനം തുടങ്ങിയത്. സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലികാടിസ്ഥാനത്തിൽ തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്നത് അജീർ പോർട്ടൽ വഴിയായിരിക്കും. ഘട്ടം ഘട്ടമായുള്ള പദ്ധതികൾക്കിടയിലും സീസൺ ജോലിക്കിടയിലുമുള്ള ഇടവേളകളിൽ ജോലിയില്ലാതെ നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ അജീർ സേവനം 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...