ഭർത്താവിന് തന്റെ അടുത്ത സുഹൃത്തുമായി ബന്ധം; പകരം മറ്റൊരാളെ പ്രണയിച്ച് ഭാര്യ; കേസ്

alain-divorce
SHARE

ഭർത്താവിന് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഭാര്യ പകരം വീട്ടിയത് അതേ നാണയത്തിൽ. അൽഐനിലാണ് സംഭവം നടന്നത്. തന്റെ അടുത്ത സുഹൃത്തുമായാണ് ഭർത്താവിന് ബന്ധമുണ്ടെന്ന് ഭാര്യ കണ്ടെത്തിയത്. ഇതോടെ ഭാര്യ സമൂഹമാധ്യമത്തിൽ കണ്ട യുവാവുമായി പുതിയ ബന്ധം സ്ഥാപിച്ചു. അൽ ഐനിലെ  അറബ് കുടുംബത്തിലാണ് സംഭവം ഉണ്ടായത് എന്നാണ് കോടതി രേഖകൾ പറയുന്നത്. 

തന്നെ ഭർത്താവ് ചതിക്കുന്ന കാര്യം മനസിലാക്കിയപ്പോൾ യുവതി അദ്ദേഹത്തോട് കാര്യങ്ങൾ തിരക്കി എന്നാൽ ആദ്യം ആരോപണം നിഷേധിച്ച ഭർത്താവ് പിന്നീട് കാര്യങ്ങൾ സമ്മതിച്ചു. ഭാര്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭർത്താവ് സമ്മതിച്ചു. ഇരുവരും പരസ്പരം ‘പ്രണയ സന്ദേശങ്ങൾ’ കൈമാറിയിരുന്നുവെന്നും സമ്മതിച്ചു.

ഇക്കാര്യം അറിഞ്ഞതോടെ യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നും പോവുകയും തന്റെ പിതാവിന്റെ അടുത്തേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ, തനിക്കൊരു വലിയ അബദ്ധം പറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും ഭർത്താവ് ഉറപ്പ് നൽകി. അഞ്ച് മാസത്തിനു ശേഷം ഭർത്താവിനോട് പകരംവീട്ടാൻ യുവതി തീരുമാനിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകൾ. സമൂഹമാധ്യമത്തിലെ അക്കൗണ്ട് വഴി വിവാഹിതനായ ഒരു യുവാവിനെ പരിചയപ്പെടുകയും അയാളുമായി ബന്ധം സ്ഥാപിക്കാനും തുടങ്ങി. ഇവർ പരസ്പരം ‘പ്രണയ സന്ദേശങ്ങൾ’ കൈമാറുകയും ചെയ്തു. 

ഭാര്യയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം കണ്ട ഭർത്താവ് അവരോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും ഭാര്യ ഇതൊന്നും പരിഗണിച്ചില്ല. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ ഇയാൾ അതിനുള്ള തെളിവുകൾ ശേഖരിച്ചു. തുടർന്ന് അൽ ഐനിലെ കുടുംബ കോടതിയിൽ വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തു. ഭാര്യയ്ക്കുള്ള നിയമപരമായ എല്ലാ അവകാശങ്ങളും എടുത്തുകളയണമെന്നും കുട്ടികളുടെ അവകാശം തനിക്ക് തരണമെന്നും ഭർത്താവ് കോടതിയിൽ ആവശ്യപ്പെട്ടു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...