ഗൾഫിലെ ആറു രാജ്യങ്ങളിലായി 89 ലക്ഷം ഇന്ത്യക്കാർ

gulf
SHARE

ഗൾഫിലെ ആറു രാജ്യങ്ങളിലായി എൺപത്തൊൻപതു ലക്ഷത്തിലധികം ഇന്ത്യക്കാർ വസിക്കുന്നുണ്ടെന്നു കേന്ദ്രസർക്കാർ. കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരനാണ് ലോക്സഭയിൽ പ്രവാസിഇന്ത്യക്കാരുടെ എണ്ണം വ്യക്തമാക്കിയത്. രാജ്യത്തിനു പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ താമസിക്കുന്നത് യുഎഇയിലാണ്.

ഒരുകോടി മുപ്പത്താറു ലക്ഷത്തി പത്തൊൻപതിനായിരത്തി മുന്നൂറ്റി എൺപത്തിനാലു ഇന്ത്യൻ പൌരൻമാർ ലോകത്തെ വിവിധ രാജ്യങ്ങളിലായി വസിക്കുന്നതായി കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിൽ നാലിൽ മൂന്നു പേരും അധിവസിക്കുന്നത് ഗൾഫ് നാടുകളിലാണ്. ആറു ജിസിസി രാജ്യങ്ങളിലായി എൺപത്തിയൊൻപതുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റിപതിമൂന്നു പേരാണ് വസിക്കുന്നത്. ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിലാണ്. 34,20,000 പേർ. 2018 നേക്കാൾ മൂന്നുലക്ഷത്തിലധികം പേരുടെ വർധന. എന്നാൽ, സൌദി അറേബ്യയിൽ 2018 നേക്കാൾ 2,19,621 പേർ കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. സ്വദേശിവൽക്കരണം ശക്തമായത് പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയായെന്നു വ്യക്തമാക്കുന്നതാണ് എണ്ണത്തിലെ കുറവ്. നിലവിൽ 25,94,947 ഇന്ത്യൻ പ്രവാസികളാണ് സൌദിയിലുള്ളത്. സൌദി ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ പ്രവാസികളുടെ എണ്ണം വർധിച്ചു. കുവൈത്തിൽ 10,29,861, ഖത്തറിൽ 7,56,062 ഒമാനിൽ 7,79,351 ബഹ്റൈനിൽ 3,23,292 എന്നിങ്ങനെയാണ് പ്രവാസിഇന്ത്യക്കാരുടെ എണ്ണം. ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങളിൽ നിന്നും ശേഖരിച്ച കണക്കനുസരിച്ചാണ് വിവരം പുറത്തുവിടുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...