പ്രവാസി കാലയളവ് കുറച്ചു; കേന്ദ്രബജറ്റിൽ കനത്ത തിരിച്ചടി

shows-a-folder-containing-the-Union-Budget-documents
SHARE

കേന്ദ്രബജറ്റിൽ പ്രവാസിക്ഷേമ പദ്ധതികൾക്കു പകരം പ്രവാസികളിൽ ആശങ്കയുളവാക്കുന്ന പദ്ധതികളാണ് ഏറെയുമെന്ന് ആക്ഷേപം. പ്രവാസികളെന്ന നിർവചനത്തിൽ ഉൾപ്പെടാനുള്ള കാലാവധിയിൽ മാറ്റം വരുത്തിയത് ഗൾഫ് മലയാളികളടക്കമുള്ളവർക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം, നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിൽ വിശദീകരണം നൽകിയെങ്കിലും പ്രവാസികൾക്കിടയിൽ ആശങ്ക ഒഴിവായിട്ടില്ല.

പ്രവാസികൾക്ക് ഇന്ത്യയിൽ താമസിക്കാവുന്ന പരമാവധി കാലയളവ് വർഷത്തിൽ ആറു മാസം അഥവാ 182 ദിവസം എന്നത് നാലു മാസം അഥവാ 120 ദിവസമായി കുറച്ചത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നാണ് പരാതി. പ്രവാസിക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാതെ പ്രവാസികളെ ആശങ്കയിലാക്കുന്നതായിരുന്നു കേന്ദ്രസർക്കാരിൻറെ ബജറ്റ് പ്രഖ്യാപനം.

ഗൾഫ് നാടുകളിൽ ജോലിയുമായി ബന്ധപ്പെട്ട് ആശങ്കകൾ തുടരുമ്പോൾ നികുതി ഇളവ് അനുവദിക്കേണ്ടതിനു പകരം അധിക നികുതി ഈടാക്കി പ്രവാസികളെ പിഴിയാനാണ് കേന്ദ്രസർക്കാർ ശ്രമമെന്നും വിവിധ പ്രവാസിസംഘടനകൾ ആരോപിക്കുന്നു. തീരുമാനം പുനപരിശോധിക്കാൻ കേരള സർക്കാരിൻറേയും പ്രവാസികളെ സ്നേഹിക്കുന്ന മറ്റുള്ളവരുടേയും പ്രതിഷേധം ഉയരണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...