അമ്മയെ ദുബായിക്ക് കൊണ്ടുവന്നു; മകന് സമ്മാനമായി ഭാഗ്യക്കുറി; മഹാഭാഗ്യം ആ കയ്യിലൂടെ..

dubai-car-gift
SHARE

വയോധികയായ മാതാവ് തന്റെ ജീവിതം മാറ്റിമറിച്ച അനുഭവമാണ് ഇബ്രാഹിം തലീലെന്ന ലബനീസ് എൻജിനിയർക്കുള്ളത്. ലബനനിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അമ്മയെ ദുബായിൽ ഒപ്പം കൊണ്ടുവന്നപ്പോൾ ലഭിച്ചത് കാറും കൈനിറയെ പണവുമാണ്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ സമയമായിരുന്നതിനാൽ ഇബ്രാഹിമിന്റെ മാതാവ് പെട്രോൾ പമ്പിൽ നിന്ന് ഇൻഫിനിറ്റി മെഗാ റാഫിൾ ടിക്കറ്റ് വാങ്ങി മകനു സമ്മാനിക്കുകയായിരുന്നു.

ഇൻഫിനിറ്റി ക്യുഎക്സ്50 കാറും നാല്പതു ലക്ഷം രൂപയും ആ ടിക്കറ്റിനു ലഭിച്ചു. കുട്ടികളുടെ പഠനക്കാര്യവും ഭാവിയും സുരക്ഷിതമായ സന്തോഷത്തിലാണ് ഇബ്രാഹിം. പണം കുട്ടികളുടെ പേരിൽ നിക്ഷേപിച്ചെന്നും കാർ സ്വന്തമായി ഓടിച്ചു നടക്കാൻ തീരുമാനിച്ചെന്നും അറിയിച്ച ഇബ്രാഹിം മറ്റൊന്നു കൂടി പറഞ്ഞു. ഇനി അമ്മയെക്കൊണ്ടു തന്നെ സാധനങ്ങളെല്ലാം വാങ്ങിക്കാം, ഡിഎസ്എഫല്ലേ സമ്മാനം ഇനിയും അടിച്ചാലോ.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...