ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ മാറാം; അനുമതി നൽകി സൗദി

saudi
SHARE

സൌദിയിൽ വ്യക്തിഗത സ്പോൺസർമാരുടെ കീഴിലെ ഗാർഹിക തൊഴിലാളികൾക്ക്, സ്ഥാപനങ്ങളിലേക്ക് തൊഴിൽ മാറാൻ അനുമതി. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം തൊഴിൽ മാറ്റത്തിനു അനുമതി നൽകുന്നത്. ഹൌസ് ഡ്രൈവർമാരുൾപ്പെടെയുള്ളവർക്ക് സഹായകരമാണ് പുതിയ തീരുമാനം.

വ്യക്തിഗത സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്, സ്ഥാപനങ്ങളുടെ പേരിലേക്ക് വീസയും തസ്തികയും മാറാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ലേബർ ബ്രാഞ്ച് ഓഫീസുകൾ വഴി നേരിട്ട് മാത്രമേ ഈ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ. ഓൺലൈൻ വഴി ഈ സേവനം ലഭ്യമാകില്ല.  ഒരു വർഷത്തിലധികമായി ഇഖാമ പുതുക്കിയിട്ടില്ലാത്തവർക്കാണ് ആനുകൂല്യം ലഭിക്കുക.  തിരിച്ച് സ്ഥാപനത്തിൽ നിന്ന് വ്യക്തിഗത സ്പോൺസർഷിപ്പിലേക്ക് മാറാനും അനുവദിക്കില്ല. വീട്ടുജോലിക്കാരന് സ്ഥാപനങ്ങളിലേക്ക്‌ സ്പോൺസർഷിപ്‌ മാറ്റുന്നതിനുള്ള മാതൃകാ ഫോമും മന്ത്രാലയം പ്രസിദ്ധീകരിച്ചു.

തൊഴിലാളിയുടെ പേര്, ഇഖാമ നമ്പർ, കൈമാറ്റത്തിനുള്ള അനുമതി എന്നിവയാണ്‌ ഫോമിൽ നൽകേണ്ട വിവരങ്ങൾ. ട്രാൻസ്ഫർ നടപടിയും തൊഴിൽ മാറ്റവും പൂർത്തിയാകുന്നതിനുമുമ്പ് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. സ്പോൺസർഷിപ്പ് കൈമാറാൻ സമ്മതിക്കുന്നുവെന്നു വ്യക്തമാക്കുന്ന, നിലവിലെ തൊഴിലുടമയുടെ സമ്മത പത്രവും തൊഴിലാളിയെ സ്വീകരിക്കുവാൻ തയ്യാറാണെന്ന് തെളിയിക്കുന്ന, സ്ഥാപനത്തിൽ നിന്നുള്ള സമ്മത പത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. പുതിയ ഗാർഹിക വീസയിൽ സൗദിയിലെത്തുന്നവർക്ക്‌‌ യോഗ്യത അനുസരിച്ച്‌ തൊഴിൽ തിരഞ്ഞെടുക്കാനും വീസാ പ്രൊഫഷൻ മാറാനും ഈ നിയമം ഉപകരിക്കും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...