ഒമാനിൽ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം പ്രാബല്യത്തിൽ

oman
SHARE

ഒമാനിൽ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം പ്രാബല്യത്തിൽ വന്നു. കമ്പനികളിൽ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നടപടി. റസ്റ്ററന്റ്, ഹോട്ടൽ, കഫ്റ്റീരിയകൾ, വീട്ടുപകരണ വിൽപന ശാലകൾ, പ്രതിരോധം, എണ്ണ, വാതകം എന്നീ മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് നൂറു ശതമാനം വിദേശനിക്ഷേപത്തിനു അനുമതി. പുതിയ നിയമപ്രകാരം ഈ മേഖലകളിലെ ചില സ്ഥാപനങ്ങൾക്കു സ്വദേശി സ്പോൺസർ വേണ്ടിവരില്ല. ഒന്നോ അതിലധികമോ വിദേശ പങ്കാളികളുള്ള കമ്പനി തുടങ്ങാൻ 1.5 ലക്ഷം റിയാൽ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. വാണിജ്യ മന്ത്രാലയത്തിൽ കമ്പനികൾ റജിസ്റ്റർ ചെയ്യാനുള്ള ഫീസ് 3,000 റിയാലാക്കി വർധിപ്പിച്ചു. ഒമാനിൽ നിലവിൽ പ്രവർത്തിക്കുന്ന കമ്പനികളും റജിസ്ട്രേഷൻ പുതുക്കുേമ്പാൾ ഈ തുക ഫീസായി നൽകണം.

വിദേശികൾക്ക് തടസങ്ങളില്ലാതെ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാനാകുന്നതോടെ സ്വദേശികളുടെ തൊഴിൽ ലഭ്യതയും ഉയരും. ഇതോടൊപ്പം ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്ക് ഫീസ് അടച്ച് നിയമപ്രകാരമായ രീതിയിലേക്ക് മാറാനുള്ള അവസരം കൂടിയാണ് പുതിയ നിയമം നൽകുന്നത്. 60 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ വീസ പുതുക്കാൻ കഴിയാത്തവർക്ക് നിക്ഷേപ വീസയിലേക്കു മാറാൻ കഴിയുമെന്നതാണു മറ്റൊരു നേട്ടം. നിക്ഷേപ വീസയായതിനാൽ ഇവരുടെ പ്രായപൂർത്തിയായ മക്കൾക്കും വീസ ലഭിക്കും. അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദ് അൽ സഈദ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച സുപ്രധാനനിയമമാണിത്.

MORE IN GULF
SHOW MORE
Loading...
Loading...