യുഎഇയിലെ കൊറോണ ബാധ; ചൈനീസ് കുടുംബത്തിൻറെ ആരോഗ്യനില മെച്ചപ്പട്ടു

Temperature-scanners-are-used-to-screen-passengers
SHARE

യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച നാലംഗ ചൈനീസ് കുടുംബത്തിൻറെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രാലയം. ഇവർക്കു രണ്ടാഴ്ചയ്ക്കകം ആശുപത്രിവിടാനാകുമെന്നു അധികൃതർ വ്യക്തമാക്കി. അതേസമയം, കേരളത്തിൽ നിന്നടക്കമുള്ള യാത്രക്കാർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നിരീക്ഷണം ഏർപ്പെടുത്തി.

വുഹാനിൽനിന്ന് പതിനാറാം തീയതി യുഎഇയിലെത്തിയ ചൈനീസ് കുടുംബത്തിലെ നാല് പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ മറ്റാർക്കും യുഎഇയിലും ഗൾഫ് മേഖലയിലും കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. 

എല്ലാ ആശുപത്രികളിലും ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലെ പൗരന്മാർക്കു കുവൈത്തിൽ താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട കേരളത്തിലേയും മറ്റു രാജ്യങ്ങളിലേയും യാത്രക്കാരെ നിരീക്ഷിക്കാൻ വിമാനത്താവളത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 

സൗദി, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയെന്ന വാർത്തകൾ അതാത് ആരോഗ്യമന്ത്രാലയങ്ങൾ നിഷേധിച്ചു. സമൂഹമാധ്യമങ്ങളിലടക്കം  തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നാണ് കർശന നിർദേശം.

MORE IN GULF
SHOW MORE
Loading...
Loading...