കെട്ടിടനിർമാണോപകരണ ഇറക്കുമതി; പരിശോധന ശക്തമാക്കാനൊരുങ്ങി ഒമാൻ

oman-new
SHARE

ഒമാനിൽ കെട്ടിടനിർമാണോപകരണ ഇറക്കുമതിക്ക് പുതിയ മാനണ്ഡങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. കെട്ടിടങ്ങളുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്തിടെ ഇറക്കുമതി ചെയ്ത സിമൻറ്, സ്റ്റീൽ, പെയിൻറുകൾ തുടങ്ങിയവ  ഗുണനിലവാരം കുറഞ്ഞതെന്നു കണ്ടെത്തി വാണിജ്യ വ്യവസായ മന്ത്രാലയം പിടിച്ചെടുത്തിരുന്നു. ഇത്തരം ഉൽപ്പന്നങ്ങൾ കെട്ടിടങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നു വ്യക്തമാക്കിയാണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.

വിവിധ രാജ്യങ്ങളിൽനിന്ന് നിർമാണ സാധനങ്ങൾ ചരക്കുകപ്പലുകളെത്തുേമ്പാൾ  പുതിയ നടപടിക്രമമനുസരിച്ച് പരിശോധനകൾ ശക്തമാക്കുമെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി. 

ഉൽപന്നങ്ങളുടെ ഗുണമേന്മ പൂർണമായും ഉറപ്പാക്കിയശേഷം മാത്രമാകും രാജ്യത്ത്  വിതരണത്തിന് അനുമതി നൽകുക. . ഒന്നാംഘട്ടം എന്ന നിലയിൽ സിമൻറുൽപന്നങ്ങൾ, ഇരുമ്പ്, പെയിൻറ് എന്നിവയിലെ എല്ലാ വിഭാഗങ്ങൾക്കും നിയമം ബാധകമായിരിക്കും. ഇറക്കുമതി ചെയ്യുന്നവർ വർഷത്തിെലാരിക്കൽ ഉൽപന്നങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിക്കണം. അതോടൊപ്പം, എല്ലാ സാധനങ്ങൾക്കും കമ്പനികൾ നൽകുന്ന കൺഫേമിറ്റി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നതും നിർബന്ധമായിരിക്കും. പരിശോധനാ ചെലവുകൾ ഇറക്കുമതി ചെയ്യുന്നവരായിരിക്കും വഹിക്കേണ്ടത്. അടുത്തമാസം ഒന്നു മുതൽ നിയമം നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...