പലസ്തീൻ ജനതയെ കേൾക്കണം; യുഎസ് മധ്യസ്ഥത വഹിക്കണമെന്ന് സൗദി

saudi-29
SHARE

ഇസ്രയേലും പലസ്തീനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് മധ്യസ്ഥതയിൽ നേരിട്ട് ചർച്ച നടത്തണമെന്നു സൌദി അറേബ്യ. പ്രശ്നപരിഹാരത്തിനു പലസ്തീൻ ജനതയെക്കൂടി കേൾക്കണമെന്നും സൌദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൌദിയുടെ പ്രസ്താവന.

ഇസ്രയേൽ പലസ്തീൻ പ്രശ്നപരിഹാരത്തിനു ചർച്ചയല്ലാതെ മറ്റു വഴികളില്ലെന്നാണ് സൌദിയുടെ നിലപാട്. ഇരുരാജ്യങ്ങൾക്കുമിടയിൽ യുഎസ് ഇടപെട്ട് ചർച്ച നടത്തണമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പലസ്തീൻ ജനതയെക്കൂടിക്കേട്ടുകൊണ്ടുള്ള സമഗ്രമായ സമാധാനപദ്ധതിയാണ് ആവശ്യം. ഇക്കാര്യത്തിൽ സമാധാനം അടിസ്ഥാനമാക്കിയുള്ള നയതന്ത്ര നീക്കങ്ങളാണ് ആവശ്യമെന്നും സൌദി വ്യക്തമാക്കുന്നു. അഭിപ്രായഭിന്നതകൾ എങ്ങനെ പരിഹരിക്കണമെന്നത് നേരിട്ടുള്ള ചർച്ചകളിലൂടെ മനസിലാക്കി തീർപ്പാക്കണം. പലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങളെ അംഗീകരിച്ചുകൊണ്ടായിരിക്കണം ഈ ശ്രമമെന്നും സൌദി അറേബ്യ വ്യക്തമാക്കി. 

സൌദ് ഭരണകൂടത്തിന്റെ തുടക്കം മുതൽ പലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾക്കൊപ്പം സൌദി അറേബ്യ നിലകൊണ്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം, പ്രശ്നപരിഹാരത്തിനായുള്ള അമേരിക്കയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി യുഎസ്സിലെ യുഎഇ സ്ഥാനപതി യൂസഫ് അൽ ഒതൈബ പ്രസ്താവനയിൽ പറഞ്ഞു. രാജ്യാന്തര സമൂഹത്തിൻറെ പിന്തുണയോടെ സമാധാനം പുനസ്ഥാപിക്കാനാകുമെന്നും യുഎഇ സ്ഥാനാപതി വ്യക്തമാക്കി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...