ആരാണ് ഇൗ അധ്യാപിക?; ഹൃദ്യവിഡിയോയിലെ ശബ്ദത്തെ തേടി ദുബായ് ഭരണാധികാരി

dubai-school-video
SHARE

‘സ്നേഹം െകാണ്ട് കുഞ്ഞുങ്ങളെ കീഴടക്കുന്ന അധ്യാപിക. കുഞ്ഞുമക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച്, ആശ്ലേഷിച്ച്, കുശലം പറഞ്ഞ് സ്കൂളിലേക്ക് സ്വീകരിക്കുന്ന സ്ത്രീശബ്ദം.’ ഇൗ വിഡിയോയിലെ വ്യക്തിയെ തേടുകയാണ് ദുബായ് ഭരണാധികാരി. ഇൗ വനിത ഏത് സ്കൂളിലെ അധ്യാപികയാണെന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിരക്കുന്നത്. കൊച്ചു കുട്ടികളെ ഒാരോരുത്തരെയായി പേര് വിളിച്ച് കുശലാന്വേഷണം നടത്തുന്ന അറബിക് അധ്യാപികയുടെ വിഡിയോ ട്വീറ്റ് ചെയ്താണ് ഷെയ്ഖ് മുഹമ്മദിന്റെ അന്വേഷണം.

സ്കൂളിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് അധ്യാപിക രാവിലെ കുട്ടികളെ സ്വീകരിക്കുന്നതാണ് വിഡിയോ. ഇതിൽ അവരുടെ മുഖം കാണിക്കാതെ ശബ്ദം മാത്രമേയുള്ളൂ. സന്തോഷമുള്ള സുപ്രഭാതം, പുഞ്ചിരിയുടെ പ്രഭാതം എന്നൊക്കെ കുട്ടികളും അധ്യാപികയും പറയുന്നുണ്ട്. ചിരിക്കാത്ത കുട്ടികളോട് എന്താണ് കുഞ്ഞേ, ചിരിക്കൂ...സന്തോഷിക്കൂ, എനിക്കത് കാണണം എന്നു പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. ഒരു കൊച്ചുകൂട്ടുകാരി താൻ മൈലാഞ്ചിയിട്ടു എന്ന് പറഞ്ഞു കൈ നീട്ടി കാണിക്കുമ്പോൾ, ഒാ, ആണോ എന്ന് ചോദിച്ച് അവരും സന്തോഷിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ മനോഹരമായ അഭിവാദ്യവുമായി വരവേൽക്കുന്ന അധ്യാപകർ നിങ്ങൾക്കുണ്ടാകുമ്പോൾ നിങ്ങളുടെ സ്കൂൾ ആരംഭം സന്തോഷകരവും നന്മനിറഞ്ഞതുമാകുന്നു എന്ന് ഷെയ്ഖ് മുഹമ്മദ് വിഡിയോ പങ്കുവച്ചു ട്വീറ്റു ചെയ്തു. ഒരു നല്ല വാക്ക്, ആത്മാർഥമായ പുഞ്ചിരി...വിദ്യാർഥികൾക്ക് സന്തോഷം  പകരുന്ന ഉൗർജം സമ്മാനിക്കുകയാണ് ഇൗ അധ്യാപിക ചെയ്യുന്നത്. ഇവരെയാണ് ഞാന്‍ അന്വേഷിക്കുന്നത്–അദ്ദേഹം കുറിച്ചു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...