ഇന്ത്യയുടെ വൈവിധ്യങ്ങൾ അണിയിച്ചൊരുക്കി അബുദാബിയിൽ റിപ്പബ്ളിക് ദിനാഘോഷം

republicabudabi
SHARE

ഗൾഫ് നാടുകളിൽ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷം തുടരുകയാണ്. ഇന്ത്യ ഉത്സവ് എന്ന പേരിൽ ഇന്ത്യയുടെ വൈവിധ്യങ്ങൾ അണിയിച്ചൊരുക്കിയാണ് അബുദാബിയിൽ ആഘോഷം. സൈന്യത്തിൽ നിന്നും വിരമിച്ച് പ്രവാസലോകത്തെത്തിയവർക്കു ആദരവർപ്പിക്കുന്ന പ്രത്യേക ചടങ്ങും യുഎഇയുടെ തലസ്ഥാന നഗരിയിൽ സംഘടിപ്പിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ വിഭവങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാം ഒരുക്കിയാണ് അബുദാബിയിൽ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ പുരോഗമിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഇന്ത്യ ഉത്സവിൻറെ ഉദ്ഘാടനം യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ 

അബുദാബി മദീന സയീദ് ലുലുവിൽ നടന്ന ആഘോഷ പരിപാടികളിൽ ചലചിത്ര നടി ഐശ്വര്യ ലക്ഷ്മി മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ചു പ്രവാസികളായി ജോലി ചെയ്യുന്ന മുപ്പതു പേരെ അബുദാബി സാംസ്കാരിക വേദി ആദരിച്ചു. ആശുപത്രികളിൽ രക്തദാന ചടങ്ങും ബോധവൽക്കരണവും സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജം, ഇന്ത്യ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, കെ.എം.സി.സി തുടങ്ങി സംഘനകൾ വ്യത്യസ്തമായ പരിപാടികളോടെയാണ് റിപ്പബ്ളിക് ദിനം ആഘോഷിച്ചത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...