ദുബായ് എക്സ്പോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു; നിരക്ക് ഇങ്ങനെ

tickets-for-dubai-expo-started
SHARE

ദുബായ് എക്സ്പോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഒരു ദിവസത്തേക്കു മുതൽ മുഴുവൻ സീസണിലേക്കുമുള്ള  ടിക്കറ്റുകൾ ലഭ്യമാണ്. ഒക്ടബോർ ഇരുപതു മുതൽ അടുത്തവർഷം ഏപ്രിൽ പത്തു വരെയാണ് വേൾഡ് എക്സ്പോയ്ക്ക് ദുബായ് വേദിയാകുന്നത്. 

ഗൾഫ് മേഖലയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന വേൾഡ് എക്സ്പോയിലേക്കുള്ള ടിക്കറ്റുകൾ ആകർഷക പാക്കേജുകളോടെയാണു വിൽപ്പനയ്ക്കെത്തുന്നത്. ഒരു ദിവസത്തേക്ക് 120 ദിർഹവും മൂന്നു ദിവസത്തേക്ക് 260 ദിർഹവുമാണ് നിരക്ക്. 350 ദിർഹത്തിന് ഒരു മാസത്തെ പാസും 595 ദിർഹത്തിനു സീസണൽ ടിക്കറ്റും ലഭിക്കും. 

വിദ്യാർഥികൾക്കു  ഒരു ദിവസത്തെ ടിക്കറ്റിനു 60 ദിർഹവും മൂന്നു ദിവസത്തേക്ക് 130 ദിർഹവും ഒരുമാസത്തേക്ക് 175 ദിർഹവും സീസണൽ ടിക്കറ്റിനു 297 ദിർഹവുമാണ് നിരക്ക്.  6 മുതൽ 17 വയസ്സുവരെയുള്ളവർക്കും ഏതു പ്രായക്കാരായ വിദ്യാർഥികൾക്കും 50% ഇളവുണ്ടാകും. https://www.expo2020dubai.com/ എന്ന വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് സ്വന്തമാക്കാം. 

അഞ്ചു വയസ്സിൽ താഴെയുള്ളവർ, മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്കു പ്രവേശനം സൌജന്യമാണ്. നിശ്ചയദാർഢ്യ വിഭാഗക്കാരുടെ കൂടെയുള്ളയാൾക്കു പകുതി നിരക്കു നൽകിയാൽ മതിയാകും. ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് ദുബായ് എക്സ്പോയുടെ ഭാഗമാകുന്നത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...