ഹോർമൂസ് കടലിടുക്കിൽ സുരക്ഷയൊരുക്കാൻ എട്ടു രാജ്യങ്ങൾ

hormuz
SHARE

ലോകത്തെ ഏറ്റവും വലിയ എണ്ണവ്യാപാര പാതയായ ഹോർമൂസ് കടലിടുക്കിൽ സുരക്ഷയൊരുക്കാൻ യൂറോപ്യൻ യൂണിയനിലെ എട്ടു രാജ്യങ്ങൾ. ഫ്രാൻസിൻറെ നേതൃത്വത്തിൽ ബെൽജിയം, ഡെൻമാർക്, ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്സ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് നാവികസുരക്ഷയൊരുക്കാൻ തീരുമാനിച്ചത്. മേഖലയിലെ സംഘർഷസാധ്യതകളുടെ പശ്ചാത്തലത്തിലാണ് പുതിയനീക്കം,   

ഗൾഫ് മേഖലയിലെ സംഘർഷസാധ്യതകളുടെ പശ്ചാത്തലത്തിലാണ് തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ നാവിക പട്രോളിങ് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നു ഫ്രാൻസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഫ്രാൻസ്, ഡെൻമാർക്ക്, ഗ്രീസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ യുഎഇ ആസ്ഥാനമാക്കിയായിരിക്കും സുരക്ഷയൊരുക്കുന്നത്. ഇറാനോട് ചേർന്നു കിടക്കുന്ന ഹോർമൂസ് കടലിടുക്കിൽ കഴിഞ്ഞ വർഷം എണ്ണക്കപ്പലുകൾക്കു നേരേ തുടർച്ചയായി ആക്രമണമുണ്ടായത് എണ്ണവിപണിയെ സാരമായി ബാധിച്ചിരുന്നു. യൂറോപ്പിലേക്കു എണ്ണ കയറ്റുമതി ചെയ്യുന്ന പ്രധാനപാതകൂടിയാണിത്. ഈ മേഖലയിൽ അമേരിക്കയുടെ നാവികസുരക്ഷാസംവിധാനം ശക്തമാണെങ്കിലും യൂറോപ്യൻ യൂണിയൻരെ ഭാഗമായി പ്രത്യേകപട്രോളിങ് ഏർപ്പെടുത്താനാണ് നീക്കമെന്നു ഫ്രാൻസ് വ്യക്തമാക്കി. നാവികരുടേയോ കപ്പലുകളുടേയോ എണ്ണമോ എന്നു പട്രോളിങ് തുടങ്ങുമെന്നോ സ്ഥിരീകരിച്ചിട്ടില്ല. 

പെട്രോളിയം കയറ്റുമതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങൾക്കു സമുദ്രത്തിലേക്കു വഴിതുറക്കുന്ന ഏക മാർഗമാണ് 54 കിലോമീറ്റർ വീതിയുള്ള ഹോർമൂസ് കടലിടുക്ക്.

MORE IN GULF
SHOW MORE
Loading...
Loading...