ഐപിഎൽ സ്പോൺസറായി ദുബായ് എക്സ്പോ 2020

expo
SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിൻറെ മുഖ്യ സ്പോൺസറായി ദുബായ് എക്സ്പോ 2020. പതിമൂന്നാം ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിൻറെ ജഴ്സിയിൽ എക്സ്പോയുടെ ഔദ്യോഗിക ലോഗോയുമുണ്ടാകും. ആദ്യമായാണ് ദുബായ് എക്സ്പോ, ഇന്ത്യയിലെ കായികമേഖലയുമായി സഹകരിക്കുന്നത്. 

192 രാജ്യങ്ങൾ പങ്കെടുക്കുന്ന ദുബായ് എക്സ്പോ രണ്ടായിരത്തി ഇരുപതിൻറെ പ്രചരണാർഥമാണ് ഐപിഎല്ലുമായി സഹകരിക്കുന്നത്. ദുബായ് എക്സ്പോ രണ്ടായിരത്തി ഇരുപതിൻറെ ലോഗോയുള്ള ജഴ്സിയണിഞ്ഞായിരിക്കും മലയാളിയായ സഞ്ജു സാംസണും റോബിൻ ഉത്തപ്പയുമുൾപ്പെടെയുള്ള രാജസ്ഥാൻ റോയൽസ് ടീം അംഗങ്ങൾ കളത്തിലിറങ്ങുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ പരിപാടിയുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നു രാജസ്ഥാൻ റോയൽസ് എക്സിക്യുട്ടീവ് ചെയർമാൻ രഞ്ജിത് ബർതാകൂർ പറഞ്ഞു. ഏറ്റവും വലിയ രാജ്യാന്തര വിപണിയായ ഇന്ത്യയിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന മറ്റു രാജ്യങ്ങളിലും എക്സ്പോ രണ്ടായിരത്തിഇരുപതിനെക്കുറിച്ചു അവബോധമുണ്ടാക്കാൻ ഐപിഎൽ ഫ്രാഞ്ചൈസിയുമായുള്ള ബന്ധം സഹായകരമാകുമെന്നു 

എക്സ്പോ മാർക്കറ്റിങ് വൈസ് പ്രസിഡൻറ് ആൻറണി വാർഡ് വ്യക്തമാക്കി. രാജസ്ഥാൻ റോയൽസിനു വിജയാശംസ നേരുന്നതായും എക്സ്പോ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. സഹകരണത്തിൻറെ ഭാഗമായി രാജസ്ഥാൻ റോയൽസിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ എക്സ്പോ രണ്ടായിരത്തി ഇരുപതിൻറെ വെബ്സൈറ്റിലേക്കുള്ള ലിങ്കും ചേർത്തിട്ടുണ്ട്. ഒക്ടോബർ ഇരുപതു മുതൽ അടുത്ത വർഷം ഏപ്രിൽ പത്തുവരെ നടക്കുന്ന ദുബായ് എക്സ്പോയിൽ രണ്ടരക്കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് ഇരുപത്തിയൊൻപതു മുതൽ മെയ് ഇരുപത്തിനാലു വരെയാണ് ഐപിഎൽ സംഘടിപ്പിക്കുന്നത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...