ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താൻ പുതുവഴി; ഡിജിറ്റൽ സേവനം

station
SHARE

ഇലക്ട്രിക് വാഹന ഉടമകൾക്ക് ചാർജിങ് സ്റ്റേഷനുകൾ വേഗത്തിൽ കണ്ടെത്താൻ ഡിജിറ്റൽ സേവനവുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി. ദീവ വെബ്സൈറ്റ്, സ്മാർട്ട് ആപ്ളിക്കേഷൻ തുടങ്ങി പതിനാല് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലൂടെയാണ് പുതിയ സൌകര്യമൊരുക്കിയിരിക്കുന്നത്.

ഗൂഗിൾ  മാപ്പ്, ആപ്പിൾ മാപ്പ്, ഫോർ സ്ക്വയർ, ഫാക്ച്വൽ മാപ്പ്, വാട്3വേഡ്സ്, 2ജിഐസ്, കരീം, ടോംടോം, ഹിയർ മാപ്പ്സ്, പ്ലഗ്ഷെയർ, ഇലക്ട്രോമാപ്പ്സ്, യെല്ലോമാപ്പ്സ് തുടങ്ങി  14 വ്യത്യസ്ത പ്ളാറ്റ്ഫോമുകളിലാണ് ചാർജിങ് സ്റ്റേഷനുകളിലേക്കുള്ള വഴി കണ്ടെത്താൻ ദീവ സൌകര്യമൊരുക്കിയിരിക്കുന്നത്, ദുബായിൽ ദീവയ്ക്ക് 240 ചാർജിങ് സ്റ്റേഷനുകളാണുള്ളത്. ഈ വർഷാവസാനത്തോടെ ഇത് 300 ആക്കി ഉയർത്തും. അതേസമയം, സ്വകാര്യ  ഇലക്ട്രിക്  വാഹനങ്ങൾക്കു സൌജന്യമായി ചാർജ് ചെയ്യാൻ അടുത്തവർഷം ഡിസംബർ 31 വരെ ദീവ സൌകര്യമൊരുക്കിയിട്ടുണ്ട്.

സർക്കാർ, അർധസർക്കാർ, കമ്പനികൾ എന്നിവയുടെ വാഹനങ്ങൾക്ക് കിലോവാട്ട് അവറിന് 29 ഫിൽസ് ആണു നിരക്ക്. ഇലക്ട്രിക് വാഹനങ്ങൾക്കു കൂടുതൽ സൌകര്യങ്ങളൊരുക്കി നൽകുന്നതിലൂടെ പത്തുവർഷത്തിനകം 40,000 ഇലക്ട്രിക് വാഹനങ്ങൾ ദുബായിൽ റജിസ്റ്റർ ചെയ്യുമെന്നാണ് കരുതുന്നത്. ഇലക്ട്രിക് ബസുകളുടെ പരീക്ഷണയോട്ടം വൻവിജയമായതിനെ തുടർന്ന് ഇവയും വ്യാപകമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...