നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവ് ബാൽക്കണിയിൽ നിന്നു വീണു മരിച്ചു

nri-death
SHARE

ഇന്നലെ ഉച്ചയോടെ അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന യുവാവ് പുലർച്ചെ ബാൽക്കണിയിൽ നിന്നു വീണു മരിച്ചു. തൃശൂർ പുത്തൻചിറ ചെലങ്ങറ വീട്ടിൽ വർഗീസ്-മേരി ദമ്പതികളുടെ മകൻ സേവി വർഗീസാണ് (39) മരിച്ചത്.

 താമസിക്കുന്ന കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നു കാൽ വഴുതി വീഴുകയായിരുന്നു. ആറു വർഷമായി അൽ സവാഹർ ട്രേഡിങ് കമ്പനി ഡ്രൈവറാണ്. 

ജോലിക്കായി സലാലയിലായിരുന്ന സേവി നാട്ടിൽ പോകാനായി കഴിഞ്ഞ ദിവസമാണ് മസ്കത്തിലെത്തിയത്. ഉച്ചയ്ക്ക് നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കുകയായിരുന്നു. 

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ജിജി. മക്കൾ: ജുവൈന, ജോയാന

MORE IN GULF
SHOW MORE
Loading...
Loading...