ഏറ്റവും വലിയ സൗരോർജ പ്ലാന്റുമായി വീണ്ടും അബുദാബി; 500 ലക്ഷം കണ്ടൽച്ചെടികളും

abu-dhab-solar
SHARE

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് അബുദാബിയിൽ സ്ഥാപിക്കും. ഇതുസംബന്ധിച്ച കരാർ രൂപീകരിക്കാൻ അബുദാബിയിൽ ചേരുന്ന ലോകഭാവിഊർജ സമ്മേളനത്തിൽ ധാരണയായി. 

രണ്ടായിരത്തിഅൻപതോടെ രാജ്യത്തിന് ആവശ്യമായ ഊർജത്തിന്റെ പകുതിയും സംശുദ്ധ ഊർജത്തിലൂടെ കണ്ടെത്താനാണ് പുതിയ പദ്ധതി. അൽദഫ്റയിൽ 20 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് നിർമിക്കുന്ന സൗരോർജ പ്ലാന്റിൽ 2022 ൻറെ പകുതിയോടെ ഉൽപാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റായ അബുദാബിയിലെ നൂർ പ്ളാൻറിനേക്കാൾ  ഇരട്ടി വലുപ്പമുള്ളതായിരിക്കും അൽദഫ്റയിലേതെന്നു എമിറേറ്റ്സ് വാട്ടർ ആൻഡ് ഇക്ട്രിസിറ്റി കമ്പനി അറിയിച്ചു. 

ഇതുസംബന്ധിച്ച കരാർ ഉടൻ ഒപ്പിടാൻ അബുദാബിയിൽ നടന്നുവരുന്ന ലോക ഭാവി ഊർജ സമ്മേളനത്തിൽ ധാരണയായി. ലോകഭാവിഊർജ ഉപഭോഗം സുസ്ഥിരമായതും പ്രകൃതി സൗഹാർദപരമായതുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. 2030ഓടെ 500 ലക്ഷം കണ്ടൽച്ചെടികൾ അബുദാബി തീരങ്ങളിൽ നട്ടുപിടിപ്പിക്കുന്നതുൾപ്പെടെ യുഎഇയുടെ ഭാവി സുസ്ഥിരപദ്ധതികൾ സഹമന്ത്രി ഡോ.സുൽത്താൻ അൽ ജാബർ വിശദീകരിച്ചു. 

അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസിന തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...