ഹൃദയം നിലച്ച് ഒമാൻ; സുൽത്താൻ ഖാബൂസിന്റെ അന്ത്യയാത്ര; കണ്ണീർ വിഡിയോ

oman-king-last-journey
SHARE

ആധുനിക ഒമാന്റെ ശിൽപി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ വിയോഗദുഃഖത്തിൽ ഹൃദയം തകർന്ന അവസ്ഥയിലാണ് ജനങ്ങൾ. പ്രവാസികൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു. സുൽത്താൻ ഖാബൂസിന്റെ അന്ത്യയാത്രയുടെ വിഡിയോ അധകൃതർ പുറത്തുവിട്ടു.

അസാധാരണ കാഴ്ചകളാണ് ഒമാനിൽ കണ്ടത്. പലയിടത്തും അക്ഷരാർഥത്തിൽ ജനം പൊട്ടിക്കരഞ്ഞു. വിലാപയാത്ര കടന്നു പോകവെ സൈനിക ഉദ്യോഗസ്ഥരടക്കം കണ്ണീർ വാർത്തു. കടകൾ അടഞ്ഞു കിടന്നു. നിരത്തുകളും വിജനമായിരുന്നു.വെള്ളിയാഴ്ച രാത്രി മസ്കത്തിലായിരുന്നു സുൽത്താന്റെ അന്ത്യം. പ്രധാനമന്ത്രിയും സർവസൈന്യാധിപനും ധന, പ്രതിരോധ,വിദേശകാര്യ മന്ത്രിയുമായിരുന്ന അദ്ദേഹം ദീർഘകാലമായി അർബുദ ബാധിതനായിരുന്നു. കബറടക്കം നടത്തി.

ഒമാനെ ആധുനികതയിലേക്ക് കൈപിടിച്ചു നടത്തിയ രാഷ്ട്രശിൽപി സുൽത്താൻ ഖാബുസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ പിൻഗാമിയായി ഹൈതം ബിൻ താരിഖ് അൽ സെയ്ദ് ആണ് ഇനി ഒമാനെ നയിക്കുക. വെല്ലുവിളികൾ നേരിടാൻ പ്രാപ്തനായ പിൻഗാമിയെന്ന നിലയിൽ മുൻ സുൽത്താൻ ഒരാളുടെ പേര് മാത്രമാണ് വിൽപത്രത്തിൽ എഴുതിവച്ചിരുന്നത് എന്നതും ശ്രദ്ധേയം. 

MORE IN GULF
SHOW MORE
Loading...
Loading...