മഞ്ഞുവീഴുന്ന മണാലി അല്ലിത്; മണലാരണ്യം നിറഞ്ഞ സൗദി; താപനില –4 ഡിഗ്രി

saudi-snowfall
മഞ്ഞുവീഴ്ചയുടെ ദൃശ്യം. ചിത്രം: ഷിജു ഏബ്രഹാം.
SHARE

സൗദിയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയുണ്ടായി. പാതയോരങ്ങളും കുന്നുകളും വെള്ളപുതച്ചത് കാഴ്ചക്ക് കൗതുകമായി. താപനിലയിൽ പൂജ്യത്തിന് താഴേക്ക് വന്നതോടെ കടുത്ത തണുപ്പും അനുഭവപ്പെട്ടു. സൗദിയിലെ വടക്ക് കിഴക്കൻ ഭാഗങ്ങളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. ഉയർന്ന പ്രദേശങ്ങളിൽ താപനില -4 ഡിഗ്രി വരെ എത്തി. 

വെള്ളിയാഴ്‌ച മുതൽ തുടങ്ങിയ മഞ്ഞു വീഴ്ച ആസ്വദിക്കാനും പകർത്താനും സ്വദേശികളും  വിദേശികളും പുറത്തിറങ്ങി. ദൂര പ്രദേശങ്ങളിൽ നിന്ന് വരെ കാഴ്ച കാണാൻ ആളുകളെത്തി.

snow-saudi–1
മഞ്ഞുവീഴ്ചയുടെ ദൃശ്യം. ചിത്രം: ഷിജു ഏബ്രഹാം.

സൗദിയുടെ സ്വപ്ന പദ്ധതിയായ തബൂക് പ്രവിശ്യയിലെ നിയോം ഭാഗത്തും കടുത്ത മഞ്ഞു വർഷമുണ്ടായി. അധികൃതർ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.

saudi-snow-3
മഞ്ഞുവീഴ്ചയുടെ ദൃശ്യം. ചിത്രം: ഷിജു ഏബ്രഹാം.

സൗദിയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭപ്പെടുന്നത് തുറൈഫിലാണ്. സാധാരണഗതിയിൽ നല്ല കാലാവസ്ഥയുണ്ടാകുന്ന ജിദ്ദയിലും ഈ വർഷം തണുപ്പു കൂടുതലാണ്.. 

saudi-cold2
മഞ്ഞുവീഴ്ചയുടെ ദൃശ്യം. ചിത്രം: ഷിജു ഏബ്രഹാം.
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...