ഒമാന്റെ പുതിയ ഭരണാധികാരി ചുമതലയേറ്റു; ഭരണാധിപൻമാരുമായി കൂടിക്കാഴ്ച

sulthan
SHARE

ഒമാൻ ഭരണാധികാരിയായി ചുമതലയേറ്റ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് വിവിധ രാജ്യങ്ങളിലെ ഭരണാധിപൻമാരുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മസ്ക്കറ്റിലെത്തി സുൽത്താൻ ഖാബൂസിൻറെ മരണത്തിൽ അനുശോചനം അറിയിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിലേതടക്കമുള്ള ഭരണാധികാരികൾ രാജ്യതലസ്ഥാനത്തെത്തി.

എല്ലാ രാജ്യങ്ങളുമായും ഏറ്റവും സൌഹാർദപരമായ നയതന്ത്രബന്ധം കാത്തുസൂക്ഷിച്ച സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദിൻറെ മരണത്തിൽ അനുശോചനം അറിയിക്കാൻ ലോകനേതാക്കൾ ഒമാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. യുഎസ് പ്രസിഡൻറ്,  ബ്രിട്ടീഷ് രാജ്ഞി തുടങ്ങിയവരുടെ അനുശോചന സന്ദേശത്തിനു സുൽത്താൻ  ഹൈതം ബിൻ താരിഖ് അൽ സഈദ് നന്ദി അറിയിച്ചു. യുഎഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനി, യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൌലി, നെതർലൻഡ് രാജാവ് വില്യം അലക്സാണ്ടർ, യുഎഇ സുപ്രീം കൌൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി,  ടുണീഷ്യൻ പ്രസിഡൻറ് കിയാസ് സയിദ് തുടങ്ങിയ നേതാക്കൾ മസ്ക്കറ്റിലെത്തി സുൽത്താൻ ഹൈതം ബിൻ താരിഖിനെ നേരിൽ കണ്ടു. ചുമതലയേറ്റതിൽ അഭിനന്ദനം അറിയിക്കുകയും സുൽത്താൻ ഖാബൂസിൻറെ മരണത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദ് മരണമടഞ്ഞത്. എന്നലെ രാവിലെയാണ്  സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് പുതിയ ഭരണാധികാരിയായി ചുമതലയേറ്റത്.

MORE IN GULF
SHOW MORE
Loading...
Loading...